തൃപ്പൂണിത്തുറയില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ നവവരന് ദാരുണാന്ത്യം....വധുവിന് ഗുരുതര പരുക്ക്

തൃപ്പൂണിത്തുറയില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ നവവരന് ദാരുണാന്ത്യം....വധുവിന് ഗുരുതര പരുക്ക്. എരൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന് വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വിവാഹം ഇക്കഴിഞ്ഞ നാലിനായിരുന്നു നടന്നത്.
എരൂര്‍ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപം പാലത്തിന്റെ ഇറക്കത്തില്‍ രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലി കഴിഞ്ഞ് ഒരുമിച്ച് സ്കൂട്ടറില്‍ ബ്രഹ്മമംഗലത്തുള്ള വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
സ്കൂട്ടര്‍ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഹില്‍പ്പാലസ് പൊലീസ് . വിഷ്ണുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha

























