മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കം... കേരള സർക്കാരിന്റെ രഹസ്യപിന്തുണ...പിണറായിയും സി.പി.എമ്മും നിശബ്ദത പാലിക്കുന്നത് കോടികളുടെ കുതിരകച്ചവടം നടന്നതു കൊണ്ടാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന് കേരള സർക്കാരിന്റെ രഹസ്യപിന്തുണ. ജലനിരപ്പ് 152 ആക്കുമെന്ന തമിഴ് നാട് മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിട്ടും പിണറായിയും സി.പി.എമ്മും നിശബ്ദത പാലിക്കുന്നത് കോടികളുടെ കുതിരകച്ചവടം നടന്നതു കൊണ്ടാണ്. പിണറായിയുടെ താൽപര്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യത്തോട് പിണറായിയും സി.പി.എമ്മും മുഖം തിരിച്ചത് കോടികൾ കിട്ടിയതുകൊണ്ടാവണം. ഇതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടാലും അത്ഭുതപ്പെടേണ്ടതില്ല.
കാരണം മുല്ലപ്പെരിയാർ കേരള കോൺഗ്രസ് എമ്മിന്റെ ഹൃദയഭൂമിയാണ്. കേരള കോൺഗ്രസ്സ് എം മുന്നണി വിട്ടാൽ ഇടതുമുന്നണി മധ്യതിരുവിതാംകൂറിൽ ബുദ്ധിമുട്ടും.തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമിയാണ് വിവാദ പ്രസ്താവനയിറക്കിയത്. തമിഴ്നാടിൻ്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം. മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു.
തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം ഉണ്ടായത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലക്കാരനായ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് മുല്ലപ്പെരിയാർ സങ്കീർണമായ വിഷയമാണ്. മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് തുടങ്ങിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ജയിക്കാനാവില്ല. 1400 കോടി വേണമെന്നാണ് ജല വകുപ്പിന്റെ ആവശ്യം. എന്നാൽ ധനമന്ത്രി ബാല ഗോപാൽ ഇതിനോട് മുഖം തിരിച്ച് നിൽക്കുകയാണ്.
ഇപ്പോഴുള്ള അണക്കെട്ടിന് 366മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയത്. കെ.എം.മാണി ധനമന്ത്രിയായിരിക്കെയാണ് പുതിയ അണക്കെട്ട് എന്ന ആശയം മുന്നോട്ടു വച്ചത്. ബജറ്റിൽ അദ്ദേഹം തുക വകയിരുത്തുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞെങ്കിലും പദധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. 2011 ൽ ആദ്യം കരട് തയ്യാറാക്കിയപ്പോൾ 600 കോടിയായിരുന്നു ചെലവ്. തമിഴ്നാട് അനുമതി നൽകിയാൽ മാത്രമേ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കഴിയുകയുളളു . ഇതിനുള്ള സാധ്യത കുറവാണ്. പുതിയ അണക്കെട്ടിനെ തുടക്കം മുതൽ തമിഴ്നാട് എതിർക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ അണക്കെട്ട് 131. 75 അടി വരെ ഉയർന്നിരുന്നു. എന്നാൽ അത് 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തിയാൽ തമിഴ് നാട് സ്പിൽവേ തുറക്കും.
അണക്കെട്ടിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയാണെന്ന് മന്ത്രി റോഷി പറഞ്ഞു. ഡി.പി.ആർ കേന്ദ്ര ജല കമീഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മാന്ത്രാലയത്തിന്‍റെയും അനുമതിക്ക് സമർപ്പിക്കും. പരിസ്ഥിതി അനുമതി പ്രധാനമായതിനാൽ വിശദ ഡി.പി.ആർ അനിവാര്യമാണ്.തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്.മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകിയിരുന്നു.
പുതിയ ഡാം നിർമിക്കാൻ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം വിദഗ്ധ സമിതി പരിഗണിക്കാനിരിക്കെയാണ് സ്റ്റാലിൻ കത്ത് നൽകിയത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറഞ്ഞു.മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമായി വേണ്ടിവന്നാൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.
മുല്ലപ്പെരിയാറിലെ പാവങ്ങളെ ഇടത് സർക്കാർ വർഷങ്ങൾക്ക് മുമ്പേ വഞ്ചിച്ചിരുന്നു. . സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് 2021 ൽ ഗവർണർ നയപ്രഖ്യാപനം നടത്തി. മുല്ല പെരിയാർ വിഷയത്തിൽ നടത്തുന്ന ഒളിച്ചുകളി ചുരുക്കത്തിൽ തമിഴ്നാട്ടിൽ നിന്നും കോടികൾ വാങ്ങിയ ശേഷം നടത്തുന്ന കളിയാണന്ന് ഇടുക്കി ജില്ലക്കാർ പറയുന്നത് വെറുതെയല്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാതിരിക്കാൻ തമിഴ്നാട് കോടികൾ മുടക്കാറുണ്ട്. കേരളത്തിലെ മന്ത്രിമാരാണ് ഇതിൻ്റെ പ്രധാന ഗുണഭോക്താക്കൾ.
എന്നാൽ പഴയതു പോലെ ഇക്കുറിയും കേരളം ഇക്കാര്യത്തിൽ പൊട്ടൻ കളിക്കുന്നു. സുപ്രീം കോടതിയിൽ നൈസായി കേരളം കേസ് തോറ്റതു പോലുള്ള കളി തന്നെയാണ് ഇപ്പോഴും കളിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്നാട് രംഗത്തെത്തിയിരുന്നു.. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്നാട് മന്ത്രി പറഞ്ഞു.
അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരം മുറിക്കാൻ കേരളം രഹസ്യ അനുമതി നൽകിയത് മറക്കാറായിട്ടില്ല.തമിഴ്‌നാടിന് അനുകൂലമായി മുല്ലപ്പെരിയാർ വിഷയത്തിൽ നീങ്ങുന്നത് സർക്കാർ ഉന്നതരാണ്. ജലവിഭവ മന്ത്രി ഇക്കാര്യങ്ങൾ അറിയാനുള്ള സാധ്യത കുറവാണ്. അതു കൊണ്ടു തന്നെ മന്ത്രിയുടെ വാക്കുകൾ തത്കാലം വിശ്വസിക്കാൻ പ്രയാസമാണ്.മച്ചാൻമാരായ പിണറായിയും സ്റ്റാലിനും ചേർന്ന് കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുമ്പോൾ മുല്ലപ്പെരിയാർ ഇടതു സർക്കാരിൻ്റെ അസ്ഥിവാരം ഇളക്കുമെന്ന് ഉറപ്പായി.
ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് 2021 ൽ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടത്. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.
മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു തന്നെയാണ് കേരളം കരുതുന്നത്. ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എൻ കെ പ്രേമചന്ദ്രൻെറയും മറ്റുംആരോപണങ്ങൾ നീങ്ങുന്നത് ഇതേ ദിശയിലേക്കാണ്.ഇടതുപക്ഷത്തിൻ്റെ സഖ്യകക്ഷിയാണ് കേന്ദ്രത്തിൽ ഡിഎംകെ. അത്തരത്തിലും ഒരു ഇടപെടൽ പിണറായിക്ക് നടത്താമായിരുന്നു. എന്നാൽ ഇതിനും അദ്ദേഹം തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയുടെ കത്ത് തമിഴ്നാട് അവഗണിക്കുമെന്ന് ആരും കരുതുന്നില്ല. പിണറായിയെ ആദരവോടെ കാണുന്ന നേതാവാണ് എം.കെ.സ്റ്റാലിൻ .അപ്പോൾ പിന്നെ നിഷേധാത്മക നിലപാടിന് പിന്നിൽ എന്താണെന്ന സംശയത്തിലാണ് കേരളം.
പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടപെടുത്താൻ കേരളം ഇതുവരെ ശ്രമിച്ചിട്ടില്ല.മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം കഴിയുന്ന കാര്യമാണിത്. ചുരുക്കത്തിൽ എല്ലാവരും ചേർന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളെ മണ്ടൻമാരാക്കുന്നു എന്ന് പറയുന്നതാണ് ശരി.. മുല്ലപ്പെരിയാറിൽ എല്ലാം ഭദ്രമാണെന്ന് പിണറായി ആവർത്തിക്കുമ്പോഴാണ് ഡാം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന് മുമ്പ് മണിയാശാൻ പ്രഖ്യാപിച്ചത്.മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും അതൊരു ജലബോംബാണെന്നും മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി പറഞ്ഞത് അടുത്തകാലത്താണ്..
മുല്ലപ്പെരിയാര്‍ വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണ്.ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും,
നമ്മള്‍ വെള്ളം കുടിച്ചും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ് . ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
മുല്ലപ്പെരിയാര്‍ സുരക്ഷിതാണെന്നും പിണറായിയും മറ്റു മന്ത്രിമാരും വ്യക്തമാക്കുമ്പോഴാണ് അതീവ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. തമിഴ്നാടുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് കേരളം ആഗ്രഹിക്കുന്നത്.. മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് കാണിക്കുന്നത് ശുദ്ധ അഭ്യാസമാണെന്ന് പിണറായിക്കറിയാമെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം നിശബ്ദത പാലിക്കാറാണ് പതിവ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കി. ഡാമിന്‍റെ ഡിസൈൻ തയാറാക്കൽ നേരത്തേ പൂർത്തിയായിരുന്നു. ഇപ്പോഴുള്ള ഡാമിന്‍റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ സർവേ ചെയ്‌ത സ്ഥലത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ഡിസൈൻ തയാറാക്കിയത്.
മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് 2011ൽ ആദ്യ ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും തുടർനടപടി നീണ്ടുപോയി. 600 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന നിർമാണത്തിന് പുതുക്കിയ ഡി.പി.ആർ പ്രകാരം 1200 കോ ടിയിലധികം ചെലവ് വരും. ഡി.പി.ആർ തയാറാക്കിയശേഷം കേന്ദ്ര ജല കമീഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മാന്ത്രാലയത്തിന്‍റെയും അനുമതിക്ക് സമർപ്പിക്കും. പരിസ്ഥിതി അനുമതി പ്രധാനമായതിനാൽ വിശദ ഡി.പി.ആർ അനിവാര്യമാണ്.
തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ 130 ൽ പരം വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാട്.അതേസമയം ചിലന്തിയാറിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു .. നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് കേരളം അനുമതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇത് ലോകമെമ്പാടുമുള്ള മലയാളികളെ ഞ്ഞെട്ടിച്ചു . ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങിൽ വ്യാഴാഴ്ച ഇരുമുഖ്യമന്ത്രിമാരും പങ്കെടുക്കാനിരിക്കേയായിരുന്നു അപ്രതീക്ഷിത നടപടി.ഇക്കാര്യം തമിഴ് നാട് മന്ത്രി എടുത്തുപറഞ്ഞു. അറ്റകുറ്റപ്പണി കേരളം തടഞ്ഞത് വൈക്കം സന്ദർശനവേളയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നയിക്കുമെന്ന് തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയെ അറിയിച്ചിരുന്നു.
സ്റ്റാലിൻ വിഷയം ഉന്നയിക്കും മുൻപുതന്നെ അനുമതി നൽകിയാണ് കേരളസർക്കാരിന്റെ സഹകരണം. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നായിരുന്നു കേരളം സ്വീകരിച്ചുവന്ന നിലപാട്. ഇതിലാണ് മാറ്റംവന്നത്. ഇതോടെ കേരളത്തിന്റെ വാദം സുപ്രീം കോടതിയിലും ദുർബലമാകും. ഇത്തരത്തിൽ നിരപരാധികളെ വഞ്ചിക്കുന്ന സമീപനമാണ് പിണറായി സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























