റെക്കാഡ് ബഡ്ജറ്റ് അവതരിപ്പിച്ച് ഉമ്മന്‍ചാണ്ടി

ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമേറിയ ബഡ്ജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചത് . രണ്ടു മണിക്കൂറും 54 മിനിട്ട് സമയമാണ് യു.ഡി.എഫ് മന്ത്രിസഭയുടെ അവസാന ബഡ്ജററ് അവതരിപ്പിക്കാനായി മുഖ്യമന്ത്രി എടുത്തത്. 2013ല്‍ ധനമന്ത്രി കെ.എം.മാണി രണ്ടു മണിക്കൂറും 50 മിനിട്ടുമാണ് എടുത്തത്. അന്തരിച്ച രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. 29 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും പ്രത്യേകതയാണ്. 1987 മാര്‍ച്ച് 28ന് ഇ.കെ.നായനാരാണ് അവസാനമായി ബഡ്ജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. കേരള ചരിത്രത്തില്‍ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാലാമത് മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. നായനാര്‍ക്ക് പുറമേ സി.അച്യുതമേനോന്‍, ആര്‍ ശങ്കര്‍ എന്നിവരും മുഖ്യമന്ത്രി ആയിരിക്കെ ബഡ്ജറ്റ് അവതരിപ്പിച്ചവരാണ്.
ഉമ്മന്‍ചാണ്ടി തന്റെ അഞ്ചാമത് ബഡ്ജറ്റാണ് ഇന്നവതരിപ്പിച്ചത്. 1990-91 മുതല്‍ 94-95 വരെയുള്ള ബഡ്ജറ്റുകള്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























