സര്‍ക്കാര്‍ ബസിന് യാത്രാ നിരക്ക് 6 രൂപ, യാത്രാ നിരക്ക് അഞ്ചു രൂപയാക്കി സ്വകാര്യ ബസുടമ

ഇന്ധന വില കുത്തനെ ഇടിഞ്ഞിട്ടും യാത്ര നിരക്കുകള്‍ കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ബസുകളുടെ യാത്രാ ചാര്‍ജ് ഏഴ് രൂപയില്‍ നിന്നും ആറ് രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ കടത്തിവെട്ടിയാണ് സ്വകാര്യ ബസുടമ ഇന്ധന വിലയില്‍ കുറവുണ്ടായതോടെ കുറഞ്ഞ ബസ് യാത്രാ നിരക്ക് അഞ്ചു രൂപയാക്കി മാതൃകയായത്. യാത്ര നിരക്കിന് പൂറമെ സെസ് ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അധിക ചാര്‍ജും ഏര്‍പ്പെടുത്തി യാത്രക്കരെ പിഴിയുമ്പോള്‍ സ്വകാര്യ ബസുടമയുടെ ഈ നിലപാട് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
മുബാറക്ക് ട്രാവല്‍സാണ് ഇന്നലെ മുതല്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് ആരംഭിച്ചത്. വണ്ടിപ്പെരിയാര്‍ സ്വദേശി റസാക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. മിനിമം നിരക്കിനൊപ്പം മറ്റു ടിക്കറ്റുകള്‍ക്കും ആനുപാതികമായ കുറവ് വരുത്തിയാണ് മുബാറക് ഓടുന്നത്. ദീര്‍ഘദൂരം ബസിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ വെട്ടികുറക്കല്‍.
10 ബസുകളാണ് കമ്പനിയുടേതായി സര്‍വീസ് നടത്തുന്നത്. കുമളിയില്‍ നിന്ന് എറണാകുളം, കോട്ടയം, ഉപ്പുതറ, വാഗമണ്‍, ഏലപ്പാറ, ആനക്കുഴി, കൊടുവ, ചെങ്കര, പശുപ്പാറ, തേങ്ങാക്കല്ല് തുടങ്ങി 30 ലധികം റൂട്ടുകളില്‍ ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. യാത്രാ നിരക്ക് കുറച്ചെന്നു വ്യക്തമാക്കിയുള്ള പരസ്യം പതിച്ചുകൊണ്ടാണ് എല്ലാ ബസുകളും കഴിഞ്ഞദിവസം നിരത്തിലിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























