റബ്ബര്‍ കര്‍ഷകര്‍ക്കായി 500 കോടി രൂപ

റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടി രൂപ നീക്കിവച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ 330.45 കോടി രൂപയുടെ നികുതി ഇളവുകളാണ് ധനവകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. വിവിധ നികുതികളിലെ അവ്യക്തകള്‍ പരിഹരിക്കാനും നടപടികള്‍ ലളിതവത്കരിക്കാനുളള നിര്‍ദ്ദേശങ്ങളും ബഡ്ജറ്റിലുണ്ട്. കാരുണ്യ ഫാര്‍മസികളും നീതി സ്‌റ്റോറുകളും വഴി വില്‍ക്കുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ വാറ്റ് നികുതി വേണ്ടെന്ന് വയ്ക്കുകയും അടച്ചത് തിരിച്ചു നല്‍കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന റബര്‍ വിലസ്ഥിരതാ പദ്ധതി തുടരുമെന്നും അതിനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റബര്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരെ സഹായിക്കാനായി റബര്‍ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിരുന്നു. ലേല കേന്ദ്രങ്ങള്‍ വഴിയുളള ഏലത്തിന്റെ വാറ്റ് നികുതി പൂര്‍ണമായും ഒഴിവാക്കി. ഏലം വില തകര്‍ച്ച കണക്കിലെടുത്ത് 201314 ലെ ബഡ്ജറ്റില്‍ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമായി കുറച്ചിരുന്നു. ഇടനിലക്കാരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ നല്ല വില കര്‍ഷകര്‍ക്ക് ലഭിക്കുക എന്ന ലക്ഷ്യത്തിലാണ് നികുതി ഒഴിവാക്കിയത്. ഇതിലൂടെ 40 കോടിയോളം രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























