സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല, സോളാര്‍ കമ്മിഷന്‍ തെളിവെടുപ്പിലെ മെല്ലോപ്പോക്കില്‍ അതൃപ്തി

സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. തെരഞ്ഞെടുപ്പിനുളള ആയുധമാക്കി അന്തിമ റിപ്പോര്‍ട്ടിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തെളിവെടുപ്പിനും സാക്ഷിവിസ്താരത്തിനുമായി സര്‍ക്കാരിനോട് കൂടുതല്‍ സമയം തേടാന്‍ ആലോചിക്കുന്നതായും ജസ്റ്റീസ് എസ് ശിവരാജന്‍ അറിയിച്ചു. സോളാര്‍ കമ്മിഷന്‍ തെളിവെടുപ്പിലെ മെല്ലോപ്പോക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റീസ് ശിരവരാജന്റെ വിമര്‍ശനം. സാക്ഷികള്‍ കൂടിവരുന്നു. പലരും സമയത്തിനെത്തുന്നില്ല. സരിതയുടെ വിസ്താരം തീര്‍ന്നിട്ടില്ല. മാസത്തില്‍ പരമാവാധി പത്തുപേരെ മാത്രമാണ് വിസ്താരിക്കാന്‍ കഴിയുന്നത്. ഇനിയും നാല്‍പതോളം പേര്‍ ശേഷിക്കുന്നു.
അതിനാല്‍തന്നെ ഏപ്രില്‍ 27നകം സമ്ബൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ല. വേണമെങ്കില്‍ തട്ടിക്കൂട്ടാം. പക്ഷേ അത് സത്യങ്ങള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനുളള ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ത്തന്നെ കൂടുതല്‍ സമയം സര്‍ക്കാരിനോട് ചോദിക്കുകയാണ്. ഇക്കാര്യത്തില്‍ കക്ഷി ചേര്‍ന്നവര്‍ തിങ്കഴാള്ച മറപുടി പറയണം. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിഭാഷകന്‍ കഴിഞ്ഞദിവസം കമ്മീഷന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്തത് ശരിയായില്ല. ഈ അഭിഭാഷകനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
സത്യത്തിന് രാഷ്ട്രീയമല്ല, സത്യം പുറത്തുവരണമെങ്കില്‍ സമയം വേണ്ടിവരുമെന്നും ജസ്റ്റീസ് ശിവരാജന്‍ പറഞ്ഞു.കെ പി സിസി ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. ഈ വിസ്താരം 26ലേക്ക് മാറ്റി. ഇതിനിടെ സരിതയും പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുമായുളള ഗൂഢാലോചന അന്വേക്കണമെന്നാവശ്യപ്പെട്ട് നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ മുതലുളള സരിതയുടെ ഫോണ്‍ രേഖകള്‍ പരിശോധനക്കായി കമ്മിഷനില്‍ ഹാജരാക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























