Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി, മലയോര കര്‍ഷകര്‍ ആശങ്കയില്‍

13 FEBRUARY 2016 12:14 AM IST
മലയാളി വാര്‍ത്ത.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം തള്ളിയതോടെ മലയോര കര്‍ഷകര്‍ ആശങ്കയില്‍. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി, സംരക്ഷണപ്രദേശങ്ങളും വനപ്രദേശവും മാത്രം പരിസ്ഥിതി ദുര്‍ബലപ്രദേശമായി (ഇഎസ്എ) പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് തള്ളിയത്.
ഇഎസ്എയുടെ അടിസ്ഥാനയൂണിറ്റ് ഗ്രാമമാണെന്നും അത് മാറ്റാന്‍ കഴിയില്ലെന്നും ഇതുമാറ്റുന്നത് പശ്ചിമഘട്ടസംരക്ഷണമെന്ന ഉദ്ദേശ്യത്തെ ചോദ്യംചെയ്യലാകുമെന്നുമാണ് കേന്ദ്രനിലപാട്. ഒരു ഗ്രാമത്തില്‍ത്തന്നെ പരിസ്ഥിതിദുര്‍ബലപ്രദേശവും പരിസ്ഥിതി ദുര്‍ബലമല്ലാത്ത പ്രദേശവും എന്ന സമീപനം പറ്റില്ലെന്നും വനവിസ്തൃതി സംബന്ധിച്ച് കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ പാകപ്പിഴകളുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പിഴവാണ് കേരളം നല്‍കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളാന്‍ കാരണം. റിപ്പോര്‍ട്ടിലെ അശാസ്ത്രീയതകളും അവ്യക്തതകളും നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ചെവിക്കൊള്ളാത്തതാണ് തിരിച്ചടി നേരിടാന്‍ കാരണം. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ സമിതി കേന്ദ്രത്തിനുനല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും ഇഎസ്എയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കേരളത്തിലെ മലയോരമേഖലയിലെ കര്‍ഷകരെ ദുരിതത്തിലാക്കും. ഇവരുടെ ആശങ്കകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്രതീരുമാനം. വനംഭൂമിയും കൃഷിഭൂമിയും തരംതിരിക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് വില്ലേജടിസ്ഥാനത്തില്‍ കൃത്യമായ ഭൂപടവും റിപ്പോര്‍ട്ടും നല്‍കിയാല്‍ ഇഎസ്എയില്‍നിന്ന് കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കാമെന്ന് നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ലോക്‌സഭയില്‍ സിപിഐ എം അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഇതുപ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ഇപ്പോഴുള്ള തിരിച്ചടിക്ക് കാരണം. ഗോവയില്‍ 91 വില്ലേജുകളെ സര്‍ക്കാര്‍ ഇടപെട്ട് ഇഎസ്എയില്‍നിന്നും ഒഴിവാക്കി. കേരളത്തിലെ 119 വില്ലേജുകളിലെ പതിനായിരക്കണക്കിന് കര്‍ഷകരെ സര്‍ക്കാര്‍ അവഗണിച്ചു. കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ 119 വില്ലേജുകളില്‍ തോടും പുഴയും റോഡും പാറകളും അരുവികളും ഇഎസ്എയായി രേഖപ്പെടുത്തിയാണ് നല്‍കിയത്. ഇതുകേന്ദ്രം അംഗീകരിക്കില്ല. ഒരു വില്ലേജിനുള്ളില്‍ ഇഎസ്എയും കൃഷിഭൂമിയും ഒരേസമയം ഉണ്ടാകാന്‍ പാടില്ലെന്ന കേന്ദ്രനിര്‍ദേശം അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം കഴിഞ്ഞ സെപ്തംബറിലാണ് പുതിയ കരടുവിജ്ഞാപനം ഇറക്കിയത്. ഈ വിജ്ഞാപനത്തിന്‍മേലുള്ള കേരളത്തിന്റെ നിര്‍ദേശമാണിപ്പോള്‍ കേന്ദ്രം തള്ളിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends