മക്കള്‍ പത്തിലേക്കാണോ റബ്ബ് മാറാന്‍ റബ്ബിനോട് പ്രാര്‍ത്ഥിക്കണേ.....

നിങ്ങളുടെ മക്കള്‍ ഒന്‍പതിലോ പത്തിലോ പഠിക്കുകയാണോ? എങ്കില്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നും പി.കെ അബ്ദുറബ്ബ് എത്രയും വേഗം മാറണേ എന്ന പടച്ചോനോട് പ്രാര്‍ത്ഥിക്കുക. ഇല്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷവും ഇതുപോലെ കുളമാകും.
ഒന്‍പതിലെയും പത്തിലെയും പുസ്തകങ്ങളാണ് അടുത്ത വര്‍ഷം മാറുന്നത്. പുതിയ പത്താംക്ലാസ് ആരംഭിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇതേവരെയും പാഠപുസ്തകത്തിന്റെ അച്ചടി പോലും തുടങ്ങിയിട്ടില്ല, പുതിയ പാഠപുസ്തകങ്ങള്‍ ഒറ്റവാല്യമായി പ്രസിദ്ധീകരിക്കണമെന്ന എസ്.ഇ.ആര്‍ ടി യുടെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റി തള്ളി.
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുസ്തകങ്ങള്‍ രണ്ട് വാള്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ രണ്ട് വാള്യമാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എസ്.ഇ.ആര്‍.ടി. ഒരു പാഠപുസ്തകത്തിന് 250 പേജുണ്ട്. അത് ഒറ്റ വാള്യമാക്കിയാല്‍ അച്ചടി സമയത്ത് പൂര്‍ത്തിയാക്കാനാവില്ലെന്നാണ് കെ.ബിപിഎസിന്റെ നിലപാട്. കെ.ബി.പിഎസാണ് കഴിഞ്ഞകൊല്ലത്തെ അച്ചടി കുളമാക്കിയത്.
പാഠപുസ്തകങ്ങളുടെ കുത്തഴിച്ച് രണ്ട് ഭാഗമാക്കാനുള്ള തീരുമാനത്തിന് മന്ത്രി അബ്ദുറബ്ബ് അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ മറിച്ച് ചിന്തിക്കാനാവില്ല. ഒന്‍പത്, പത്ത് ക്ലാസുകളിലായി ഒന്നേകാല്‍ കോടി പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. മറ്റ് ക്ലാസുകളിലേക്ക് നാലരകോടി പുസ്തകങ്ങളും അച്ചടിക്കണം. ഇതില്‍ പത്തിലെ പാഠപുസ്തകം ഏപ്രിലിലെങ്കിലും വിദ്യാര്‍ത്ഥികളുടെ കൈയില്‍ എത്തിക്കേണ്ടതുണ്ട്.
പുസ്തകം അച്ചടിക്കാനുള്ള പേപ്പര്‍ വാങ്ങാനുള്ള പണം കെബിപിഎസിന്റെ അക്കൗണ്ടില്‍ ഇതുവരെ എത്തിയിട്ടില്ല. സരിതയുടെ പയ്യാരം കഴിഞ്ഞിട്ടല്ലേ സര്‍ക്കാരിനു പുസ്തകം അച്ചടിക്കാന്‍ സമയം. കഴിഞ്ഞ വര്‍ഷം വരെ സ്റ്റേഷനറി വകുപ്പാണ് കെബിപിഎസിന് അച്ചടിക്കുള്ള പേപ്പര്‍ വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കീഴ്‌വഴക്കത്തില്‍ മാറ്റം വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























