Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളില്‍ പുകഞ്ഞ് സിപിഐ (എം); കേരള ഘടകം കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ക്കും

13 FEBRUARY 2016 01:39 AM IST
മലയാളി വാര്‍ത്ത.

സിപിഐ(എം) ബംഗാളില്‍ കോണ്‍ഗ്രസുമായി അടുക്കുന്നത് കേരളത്തില്‍ ആര്‍ക്ക് ഗുണം ചെയ്യും. സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നാണ്. അതിനാല്‍ ഈ സഖ്യത്തെ രണ്ട് കൂട്ടരും എതിര്‍ക്കുന്നു. ഇതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അനുകൂലിക്കുന്നുമുണ്ട്. കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്റെ അടുപ്പം കേരളത്തില്‍ ഭരണതുടര്‍ച്ചയെന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹത്തെ തുണയക്കുകയേ ഉള്ളൂവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ വോട്ട് ഇതുമൂലം ചോരില്ല. എന്നാല്‍ സിപിഐ(എം) വോട്ടുകള്‍ ബിജെപി പക്ഷത്തേക്ക് തിരിയും. സിപിഎമ്മിന് മാത്രമാകും അതുകൊണ്ട് ദോഷം. സിപിഐ(എം) വോട്ടുകള്‍ ബിജെപി പാളയത്തിലെത്തുമ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷവുമായി അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ബിജെപിയുടെ പ്രചരണം സിപിഐ(എം)കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്നു കാണിച്ച് തന്നെയാകും. ബിജെപിക്ക് ബംഗാളില്‍ ഇരുവരും കൈകോര്‍ക്കുമെന്ന ഉറപ്പുമുണ്ട്. എന്നാല്‍ സഖ്യം പുറത്തുവന്ന ശേഷമേ ഔദ്യോഗികമായി പ്രതികരിക്കൂ. അതിന് ശേഷം പ്രചരണത്തില്‍ ഈ വിഷയം നിറയ്ക്കും. മലയാളിയുടെ മനസ്സ് പിടിക്കാന്‍ ഏറ്റവും നല്ല ആയുധമാക്കി ബംഗാള്‍ രാഷ്ട്രീയത്തിലെ സഖ്യത്തെ മാറ്റാനാണ് നീക്കം.
സിപിഐ(എം) ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുങ്ങുന്നത്. മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നുമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത 54 പേരില്‍ 50 പേരും സഖ്യം വേണമെന്നു വാദിച്ചു. സഖ്യമില്ലെങ്കിലും സീറ്റ് ധാരണയെങ്കിലും വേണമെന്നായിരുന്നു ചുരുക്കം പേരുടെയും അഭിപ്രായം. ഇന്നു യോഗത്തില്‍ സംസ്ഥാന സമിതിയെ മറ്റ് അംഗങ്ങളും അവരുടെ നിലപാട് അറിയിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാംറാം യച്ചൂരിയും ഇന്ന് സംസാരിക്കുമെന്നാണു സൂചന. സംഘടനാ ചുമതലയുള്ള പിബി അംഗം പ്രകാശ് കാരാട്ട്, തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരളാ ഘടകം ഇതിന് എതിര്‍ക്കുന്നു. സീതാറാം യെച്ചൂരിയാണ് കോണ്‍ഗ്രസുമായുള്ള മുന്നണിക്ക് ശ്രമിക്കുന്നത്. യെച്ചൂരിയെ എതിര്‍ക്കുന്ന പ്രകാശ് കാരാട്ട് ഇതിനെ പിന്തുണയ്ക്കുന്നുമില്ല. കേരളവും കാരാട്ടിന് പൂര്‍ണ്ണ പിന്തുണയുമായുണ്ട്. സിപിഎമ്മിന് ത്രിപുരയില്‍ മാത്രമാണ് നിലവില്‍ ഭരണമുള്ളത്. കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ സാധ്യത ഏറെയുമാണ്. എന്നാല്‍ ബംഗാളില്‍ ഏറെ പരിതാപകരമാണ് സ്ഥിതി. അങ്ങനെ കൈവിട്ട കളം പിടിക്കാനാണ് കോണ്‍ഗ്രസുമായി അടുക്കാനുള്ള ശ്രമം. എന്നാല്‍ ഇത് കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടിയാകും. കോണ്‍ഗ്രസുമായി ചേര്‍ന്നാലും ബംഗാള്‍ പിടിക്കാന്‍ കഴിയില്ല. എന്നാല്‍ ഇതിലൂടെ കേരളം കൈവിടുകയും ചെയ്യും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരു മുന്നണിയുടെ ഭാഗമാണെന്ന ബിജെപി വാദത്തിന് അംഗീകാരം കിട്ടുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.
സിപിഎമ്മിന് ലഭിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപി സ്വന്തമാക്കുമെന്നാണ് കേരളാ ഘടകത്തിന്റെ നിലപാട്. ഇതിനെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി എസ് അച്യൂതാനന്ദനും അനുകൂലിക്കുന്നു. കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ആവശ്യം. കേരളത്തിലും ഭരണം നഷ്ടമായാല്‍ ദേശീയ തലത്തിലെ പ്രസക്തി നഷ്ടമാകുമെന്നാണ് കേരള ഘടകത്തിന്റെ വാദം. എന്നാല്‍ ബംഗാളില്‍ സിപിഐ(എം) നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന രണ്ടാം കക്ഷിയാകുമോ എന്ന ഭയം അവര്‍ക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേര്‍ണ്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ അവര്‍ നടക്കുന്നത്. കേരളത്തിന് വേണ്ടി ബംഗാളിലെ സിപിഎമ്മിനെ നശിപ്പിക്കാന്‍ പറ്റില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് മുന്‍കൈ എടുത്താല്‍ സഖ്യചര്‍ച്ചയാകാമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ബംഗാളിലെ ഇടതുമുന്നണിയോഗം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് ബംഗാള്‍ ഘടക തീരുമാനിച്ചാലും ചൊവ്വാഴ്ച തുടങ്ങുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലാകും അന്തിമ തീരുമാനം ഉണ്ടാകുക. സീതാംറാം യച്ചൂരി ബംഗാള്‍ ഘടകത്തെ അനുകൂലിക്കുമ്പോള്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രപിള്ളയും അടക്കമുള്ള ഒരു വിഭാഗം കേന്ദ്രനേതാക്കള്‍. കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സംസ്ഥാന സമിതി യോഗം നടക്കുന്ന അലിമുദ്ദീന്‍ സ്ട്രീറ്റിലെ ഓഫിസിനു പുറത്ത് കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കേരള നേതാക്കള്‍ ഇവിടെ യെച്ചൂരിയെ ഒറ്റപ്പെടുത്താന്‍ രംഗത്തുണ്ടാകും. സിപിഐ(എം) നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends