ജനറല്‍ ആശുപത്രിയുടെ കുളിമുറിയില്‍ നിന്നും സ്ത്രീകളുടെ നഗ്‌നചിത്രം പകര്‍ത്താന്‍ ശ്രമിച്ച് ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി

ജനറല്‍ ആശുപത്രിയുടെ കുളിമുറിയില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ച് സ്ത്രീകളുടെ നഗ്‌നചിത്രം പകര്‍ത്താന്‍ ശ്രമിച്ച് ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ്(25) പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലുള്ള കുളിമുറിയില്‍ നിന്നും ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാളെ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച പ്രതിയെ തെളിവെടുപ്പിനുശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ആശുപത്രിയുടെ മുന്നിലുള്ള സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ െ്രെഡവറാണ് ശരത്. ഇയാള്‍ സമയം കിട്ടുമ്പോഴൊക്കെ ആശുപത്രി സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. രോഗികളുമായി ഓട്ടം വന്നതാകാമെന്ന് വിചാരിച്ച് ആരും ഇത് കാര്യമാക്കിയിരുന്നില്ല. ആശുപത്രിയിലെ ജീവനക്കാരുമായി ചെങ്ങാത്തമുള്ള ശരത് ചിലപ്പോള്‍ മണികൂറുകളോളം വാര്‍ഡുകളില്‍ തങ്ങുന്നതും പതിവായിരുന്നു.
മിക്ക വാര്‍ഡുകളിലും ഇയാള്‍ എത്തുമായിരുന്നെങ്കിലും കുട്ടികളുടെ വാര്‍ഡിനോടായിരുന്നു ഏറെ കമ്പം. കുട്ടികളോടുള്ള അമിത സ്‌നേഹമാണെന്നാണ് നഴ്‌സുമാര്‍ കരുതിയിരുന്നത്. എന്നാല്‍ കുട്ടികളോടൊപ്പം യുവതികളായ അമ്മമാരാണ് കൂട്ടിരിക്കാന്‍ എത്തുന്നതെന്ന കാരണത്താലാണ് ഇയാള്‍ ഇവിടെ പതിവുകാരനായത്. വാര്‍ഡിനോട് ചേര്‍ന്നുള്ള കുളിമുറിയും പരിസരപ്രദേശവും കേന്ദ്രീകരിച്ചാണ് എപ്പോഴും ഇയാള്‍ നില്‍ക്കാറ്. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയാല്‍ പെട്ടന്ന് മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ച് രോഗവിവരത്തെപ്പറ്റി ആരോടോ സംസാരിക്കുന്നതായി അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























