മിശ്രവിവാഹ വിവാദം പുതിയ തലത്തിലേക്ക്.. പഠനം തുടരാന്‍ അനുവദിക്കാത്ത കോളേജിനെതിരെ നിയമപോരാട്ടത്തിന് നീരജ

കോളജിന്റെ നടപടി വിവാദത്തിലേക്ക്. പ്രശ്‌നം സംഘടനകള്‍ ഏറ്റെടുക്കുന്നു. പഠന നിഷേധം കോഴിക്കോട് എംഇഎസ് കോളേജിന് പൊല്ലാപ്പാകും.രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്ര വിവാഹം ചെയ്തതിന് കോളേജില്‍ നിന്ന് പുറത്താക്കിയ നടപടി അനീതിയാണെന്ന് നീരജ. വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്ന് നീരജ വ്യക്തമാക്കി. അതിനിടെ അനധികൃത അവധിയെടുക്കലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോളേജിന്റെ നിലപാട്. കോളേജിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതും പരിധി വിടുന്നതായാണ് അവരുടെ പക്ഷം. ഇതോടെ കോഴിക്കോട് എംഇഎസ് വനിതാ കോളേജിലെ പുറത്താക്കല്‍ വിവാദം പുതിയ തലത്തിലെത്തുകയാണ്.
നീരജ ഒന്‍പത് ദിവസം അനുവാദമില്ലാതെ അവധിയെടുത്തെന്നും അതിനാല്‍ രക്ഷിതാവിനെ കൂട്ടി വന്നാലേ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കൂ എന്നാണ് പറഞ്ഞതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. നീരജയുടെ പേര്‍ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും എം ഇ എസ് വനിത കോളേജ് അധികൃതര്‍ വിശദീകരിച്ചു മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് കോളേജ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി പുതിയ തലത്തിലേക്ക് കടക്കുകയാണ്.
മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ കോളേജിാണ് വിദ്യാര്‍ത്ഥിനിക്ക് വിലക്ക്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ് ഇനി മുതല്‍ കോളജില്‍ വരേണ്ടെന്ന് അധികൃതര്‍ അറിയിച്ചത്. കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന് വൈസ് പ്രിന്‍സിപ്പള്‍ പറഞ്ഞതെന്നാണ് നീരജ ആരോപിക്കുന്നത്. പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല.
കോഴിക്കോട് നടക്കാവ് എം.ഇ.എസ് വിമണ്‍സ് കോളേജിലെ നീരജ എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. അന്യ മതക്കാരനായ മുഹമ്മദ് റമീസിനെയാണ് നീരജ വിവാഹം ചെയ്തത്. ഇരു വീട്ടുകാരുടേയും സമ്മതമില്ലാതെയായിരുന്നു വിവാഹം നടന്നത്. എം ഇ എസ് വനിത കോളേജിലെ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് നീരജ. വിവാഹ ശേഷം ഭര്‍ത്താവ് റമീസുമൊത്ത് നീരജ കോളേജിലെത്തി. എന്നാല്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ മിശ്ര വിവാഹം ചെയ്തതിനാല്‍ ഇനി കോളേജില്‍ വരേണ്ടെന്ന് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചെന്ന് നീരജ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























