കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചു; കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടു

നിറയെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി കണ്ടക്ടര്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി. ഇന്നലെ വെകിട്ട് എട്ടിന് മുട്ടുചിറയിലാണ് സംഭവം.
എറണാകുളം വൈറ്റിലയില്‍നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രക്കാരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. ബസ് മുട്ടുചിറ ജങ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബല്ലടിച്ച് സൈഡിലേക്ക് മാറ്റി നിര്‍ത്തി. തുടര്‍ന്ന് അമ്മായിയമ്മ മരിച്ചുപോയെന്നും സര്‍വീസ് ഇവിടെ നിര്‍ത്തുകയാണെന്നും കണ്ടക്ടര്‍ അറിയിക്കുകയായിരുന്നു.
എരുമേലി ഡിപ്പോയിലെ ബസ് സര്‍വീസ് അവസാനിപ്പിക്കേണ്ടത് കോട്ടയത്ത് ആണ്. ഐ.ടി.ഐ. വിദ്യാര്‍ഥികളും സ്ത്രികളും കുട്ടികളുമടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു ബസില്‍. ഏറ്റുമാനൂര്‍ ഡിപ്പോവരെയെങ്കിലും തങ്ങളെ എത്തിക്കാന്‍ പറഞ്ഞു യാത്രക്കാര്‍ ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടര്‍ കേട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. താന്‍ ഡി.ടി.ഒയോടു അനുവദം വാങ്ങിയിട്ടാണ് സര്‍വീസ് നിര്‍ത്തിയതെന്ന് കണ്ടക്ടര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























