പ്രണയദിനത്തെ കൊതുകുവിരുദ്ധദിനമാക്കി മാറ്റാന്‍ കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍

ജില്ലയെ ബുദ്ധിമുട്ടിക്കുന്ന കൊതുകുശല്യത്തിനെതിരെ പ്രണയദിനത്തിന് പടനയിച്ച് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍. കൊതുകും പ്രണയവും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിച്ചാല്‍ ഒരു ബന്ധവും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ കാമുകി കാമുകന്‍മാരുടെ സ്വകാര്യ നിമിഷങ്ങളെ കുത്തി നോവിക്കാനെത്തുന്ന വില്ലന്‍മാരാണ് കെതുകുകള്‍. അതുകൊണ്ട് പ്രണയദിനത്തെ കൊതുകുവിരുദ്ധദിനമാക്കി മാറ്റാനുള്ള പ്രയാണത്തിലാണ് കളക്ടര്‍. പ്രണയദിനമായ ഫെബ്രുവരി പതിനാലിന് അത് ആരംഭിക്കുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കാമുകീ കാമുകന്മാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കൊതുകെന്നും അതുകൊണ്ട് കൊതുകിനെ കൊല്ലാന്‍ വേണ്ടിയുള്ള പ്രയത്‌നം നമ്മള്‍ തുടങ്ങേണ്ടത് പ്രണയദിനത്തിന്റെ അന്നാണെന്നും പ്രസ്താവിച്ചാണ് കൊതുക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് കളക്ടര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വാലന്റൈന്‍സ് ഡേയെ എതിര്ക്കുന്നവരോടും കളക്ടര്‍ക്ക് ഒരു അഭ്യര്‍ദ്ധനയുണ്ട്. ആരെങ്കിലും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് എതിരാണെങ്കില്‍ ഫെബ്രുവരി 14 ഒരു കൊതുകു വിരുദ്ധ ദിനമായി അതിനെ ആചരിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്തായാലും നാളെ കാമുകി കാമുകന്‍മാരെ നേരിടാന്‍ ഇരിക്കുന്നവര്‍ കൊതികിനെ നേരിടുമോയെന്നും പ്രണയിനികള്‍ കൊതുകിനെ തുരുത്തി പ്രണയദിനം ആഘോഷിക്കുമോയെന്ന് കണ്ടറിയാം. നേരത്തെ കുളം വൃത്തിയാക്കുന്നതിനായി ബിരിയാണി നല്കി കളക്ടര്‍ ഏറെ പ്രശംസ നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























