Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ ജീവനറ്റ് ആശുപത്രിയിൽ; കണ്ണീരോടെ നാട്...

13 JANUARY 2025 03:54 PM IST
മലയാളി വാര്‍ത്ത

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ ഇന്നലെയാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്.


ഡാമിലെ ജലസംഭരണി കാണാൻ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെയായതിനാൽ ഈ ഭാഗത്ത് ആഴം കൂടുതലാണ്. മറ്റ് കുട്ടികളുടെ ജീവൻ രക്ഷിച്ചതു നാട്ടുകാർ ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ രക്ഷാപ്രവർത്തനം ആണ്. 300 മീറ്ററകലെ നിന്ന് ഓടിയെത്തി വെള്ളത്തിൽ നിന്നു നാലുപേരെയും മുങ്ങിയെടുത്തു കരയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണു നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇതു നിർണ‍ായകമായി.

ഡാമിന്റെ ജലസംഭരണിയുടെ തെക്കേക്കുളം ഭാഗത്തെ കൈവഴിയിലാണ് അപകടമുണ്ടായത്. പത്തോളം പേർ പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയായിരുന്നു. നാലു പേരെയും പത്തു മിനിറ്റിന്റെ ഇടവേളയിൽ കരയ്ക്കെത്തിച്ചു. ഒരു കിലോമീറ്ററകലെ ആംബുലൻസ് ഡ്രൈവർ റിജോ പൗലോസിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർ ഒത്തുകൂടിയിരുന്നു. അവരും പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ 12.30ന് അലീന മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആൻ ഗ്രേസ് മരിച്ചത്.
പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ പെട്ടന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളുമാണ്.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു സമീപത്തു താമസിക്കുന്നവർ ഓടിയെത്തുകയായിരുന്നു. പള്ളിക്കുന്ന് റിജോ മോൻ ജോസ് സമീപവാസികളെയെല്ലാം വിവരമറിയിച്ചു. തെക്കേക്കുളം റോഡിൽ നിന്നു 300 മീറ്ററിലേറെ ദൂരത്തായിരുന്നു അപകടസ്ഥലം. തങ്കായി കുര്യൻ, ഷാൻ തോമസ്, ഷിജോയി കുര്യൻ, റിജോ മോൻ തോമസ്, ഷാജി കാഞ്ഞിരത്തിങ്കൽ, മോഹനൻ മഠത്തിൽ, ജിനീഷ് തെക്കേക്കര, ഡിബിൻ ലോറൻസ്, ഷിജു പോൾ തുടങ്ങിയവർ വെള്ളത്തിലിറങ്ങി നാലു കുട്ടികളെയും രക്ഷിച്ചു കരയ്ക്കെത്തിച്ചു.

മുനമ്പം ബീച്ചിലെ ലൈഫ് ഗാർഡ് കൂടിയായ മെജോയ് കുര്യന്റെ നേതൃത്വത്തിൽ സിപിആർ നൽകി. പുഴയിൽ നിന്നു മുകളിലെ റോഡ‍ിലേക്കെത്തുന്നതുവരെ കുട്ടികളെ വേഗത്തിൽ ചുമന്നെത്തിച്ചാണു ചികിത്സ ലഭ്യമാക്കിയത്. പെൺകുട്ടികൾക്ക് അപകടമുണ്ടായതിനെത്തുടർന്നു പീച്ചി ലൂർദ്മാതാ പള്ളിയിൽ ഇന്നലെ വൈകിട്ടു നടത്താനിരുന്ന ആഘോഷങ്ങൾ മാറ്റുകയും ചെയ്തിരുന്നു. വിലങ്ങന്നൂർ മുതൽ നടത്താനിരുന്ന പ്രദക്ഷിണം പള്ളിക്കു ചുറ്റുമാക്കി ചുരുക്കി ചടങ്ങുകൾ അവസാനിപ്പിക്കുകയായിരുന്നു. മ്യൂസിക്കൽ‌ ബാൻഡ് പരിപാടിയും നാടകവും മാറ്റിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (3 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (20 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (49 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends