Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

വീണ ഭയപ്പെട്ടത് സംഭവിച്ചു...എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് വജ്രായുധം കിട്ടി

15 APRIL 2025 07:26 PM IST
മലയാളി വാര്‍ത്ത

ക്ലിഫ് ഹൗസില്‍ ബോംബ് പൊട്ടിച്ച് ഇഡി കയറി കളിയിറക്കി. മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. പിണറായിയും വീണയും ആകാവുന്ന തൊട്ടിത്തരങ്ങള്‍ എല്ലാം കാണിച്ചിട്ടും ഏറ്റില്ല. ഒടുവില്‍ വജ്രായുധം ഇഡിയുടെ കൈകളിലേക്ക്. ഏതായാലും ഇഡി കേസ് ഉറപ്പാണ്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്താകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ക്ലിഫ് ഹൗസ് അതീവ ജാഗ്രതയിലാണ്. സാധാരണ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെയാണ് വീണയുടെ താമസം. തൊട്ടടുത്ത് ഭര്‍ത്താവ് റിയാസിന്റെ മന്ത്രിമന്ദിരവുമുണ്ട്. ഇഡിയുടെ കൈകളില്‍ കുറ്റപത്രം എത്തുന്നത് പണിയാണെന്ന് പിണറായിക്ക് അറിയാം. വീണയെ മാറ്റാനുള്ള സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

എസ് എഫ് ഐ ഒ കേസില്‍ വീണയ്ക്ക് സമന്‍സ് കിട്ടിയിട്ടില്ല. അതുകൊണ്ട് കുറ്റപത്രത്തിനെതിരായ നിയമ നടപടികള്‍ക്ക് സാങ്കേതികമായ തടസ്സമുണ്ട്. വീണയ്ക്ക് സമന്‍സ് കിട്ടിയില്ലെങ്കിലും ഇഡിക്ക് കുറ്റപത്രം കിട്ടുകയും ചെയ്യുന്നു. ഇതോടെ ഇഡി വീണയെ പ്രതിയാക്കി ഉടന്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ വീണ അതിവേഗം മുന്‍കൂര്‍ ജാമ്യം തേടും. ഇവിടെ ഇഡി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതി സ്വീകരിച്ചത്. സെഷന്‍സ് കേസാക്കി നമ്പര്‍ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്. ഈ സമന്‍സ് കിട്ടിയിരുന്നുവെങ്കില്‍ കുറ്റപത്രം റദ്ദാക്കാനുള്ള നിയമ നടപടികള്‍ വീണയ്ക്ക് തുടങ്ങാന്‍ കഴിയുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സമന്‍സില്ലാതെ ഇതിലൊരു പടി മുമ്പോട്ട് പോകാന്‍ വീണയ്ക്ക് കഴിയില്ല. ഇതാണ് മുഖ്യമന്ത്രിയുടെ മകള്‍ നേരിടുന്ന നിമയ വെല്ലുവിളി.

എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് ഇഡിക്ക് കിട്ടുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് മുഖേനേയാണ് കുറ്റപത്രത്തിനായി അപേക്ഷ നല്‍കിയത്. ഇതാണ് അംഗീകരിക്കപ്പെട്ടത്. ഒരുവര്‍ഷം മുന്‍പാണ് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇഡി സിഎംആര്‍എല്ലിന് നോട്ടീസ് നല്‍കിയതും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴിയെടുത്തതും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍നിന്നും മൊഴിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുതിയ കേസെടുക്കാതെ തന്നെ നടപടികള്‍ തുടരാന്‍ ഇഡിക്ക് കഴിയും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമെന്ന നിലയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും ആലോചനകള്‍ സജീവമാണ്. വീണാ വിജയനെതിരായ തെളിവുകള്‍ വിലയിരുത്തിയാകും ഇതില്‍ തീരുമാനം എടുക്കുക. കുറ്റപത്രം പരിശോധിച്ച ശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. സമയം കളയാതെ കുറ്റപത്രം കൈപ്പറ്റി തുടര്‍നടപടികള്‍ വേഗത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം.

കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്‌ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാന്‍ കഴിയും. അറസ്റ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മകള്‍ അടക്കം അതിവേഗ നീക്കങ്ങള്‍ മുന്നില്‍ കണ്ട് പ്രതിരോധ നീക്കങ്ങള്‍ എടുത്തു കഴിഞ്ഞു. വീണ തല്‍കാലം സൂരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നു. വീണയെ പിന്തുണച്ച സിപിഎം അടപടലം പ്രതിരോധത്തിലായിരിക്കുകയാണ്. വീണ തെറ്റുകാരിയല്ല അച്ഛനെ ലക്ഷ്യം വെക്കാന്‍ മകളെ കരുവാക്കുന്നുവെന്ന കരിച്ചിലിലാണ് സിപിഎം. എന്നാല്‍ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി പോലും ഏജന്‍സികള്‍ക്ക് സുഗമമായ അന്വേഷണത്തിന് വഴിയൊരുക്കുന്നത്. മാസപ്പടി കേസില്‍ സിപിഎമ്മുകാര്‍ കുറേ കിടന്ന് കരയുന്നതലലാതെ വീണ എന്തുകൊണ്ട് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്ന ചോദ്യം ശക്തമാണ്. അഴിമതിയില്‍ ആരോപമവിധേയ വീണ കേസില്‍പ്പെട്ടത് അവരുടെ കമ്പനി. എന്നിട്ടും വീണയ്ക്ക് ഇതിലൊന്നും ഓരു ഉത്തരവാദിത്തം ഇല്ലാത്തത് എന്തുകൊണ്ട്. അച്ഛന്‍ തന്റെ പവര്‍ ഉപയോഗിച്ച് മകളെ രക്ഷിക്കുമെന്ന വിശ്വാസമല്ലെ അതിന് പിന്നിലുള്ളതെന്ന് ചോദ്യം ഉയരുന്നു. വീണയ്‌ക്കെതിരായ കേസില്‍ അച്ഛന്‍ പിണറായി വിജയനോ ഭര്‍ത്താവ് റിയാസോ സംസാരിക്കുന്നില്ല കരച്ചില്‍ മൊത്തം സിപിഎമ്മിന്.

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യ എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്. ഇനി ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും.
അടുത്ത ആഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. തുടര്‍ന്ന് കുറ്റപത്രത്തില്‍ പേരുള്ളവര്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാന്‍ ഇവര്‍ക്ക് മേല്‍ക്കോടതികളെയും സമീപിക്കാം. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കോടതി കുറ്റപത്രത്തില്‍ കേസ് എടുത്തത്. എല്ലാ പ്രതികള്‍ക്കും എതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ ളെശീ കുറ്റപത്രത്തില്‍ ഉണ്ട് എന്നും ടളശീ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നു വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കി. കമ്പനി ചട്ടങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ യി െപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല. കോടതി നേരിട്ട് സമന്‍സ് അയക്കാനുള്ള വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉണ്ട്. നടപടി ക്രമങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിചാരണ കോടതി ഉത്തരവ്.

വീണയും എക്‌സാലോജിക് കമ്പനിയും സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടിക്കു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒയ്ക്ക് അനുമതി നല്‍കിയതോടെയാണ് വീണയ്ക്ക് കണ്ടക ശനി തുടങ്ങിയത്. കമ്പനി നിയമപ്രകാരം 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. അതായത് എസ് എഫ് ഐ ഒയും ഇഡിയും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കീഴിലാണ്. അതുകൊണ്ട് തന്നെ ഏജന്‍സികളും തമ്മില്‍ ഏകോപനം കൂടുതലുമാണ്. നല്‍കാത്ത സേവനത്തിനു സിഎംആര്‍എലില്‍ നിന്നു വീണയും എക്‌സാലോജിക്കും പണം കൈപ്പറ്റിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ എസ്എഫ്‌ഐഒ അന്വേഷിച്ചത്. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്‌സാലോജിക്കിനു വായ്പ നല്‍കിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഈ കേസ്. ഇതില്‍ തല്‍കാലം ഇഡി അന്വേഷണം ഉണ്ടാകില്ല. അതിനിടെ വീണയ്ക്ക് പണം നല്‍കിയത് അഴിമതിയാണെന്നും എസ് എഫ് ഐ ഒ അന്വേഷണ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി അന്വേഷിക്കാന്‍ സിബിഐയും എത്തിയേക്കും. അങ്ങനെ സിബിഐ അന്വേഷണം എത്തിയാല്‍ അത് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളും. ഈ ഘട്ടത്തില്‍ പിണറായിയേയും മകളേയും ഒരുമിച്ച് അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിപ്പുനടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയിലാണ് കമ്പനികാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ എസ്എഫ്‌ഐഒ ഇതിന്റെ അന്വേഷണം ഏറ്റെടുത്തത്. സിഎംആര്‍എല്‍ സിജിഎം പി. സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ കെ. സുരേഷ് കുമാര്‍, ഓഡിറ്റര്‍മാരായ കെ.എ. സഗേഷ് കുമാര്‍, എ.കെ. മുരളീകൃഷ്ണന്‍ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍. എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും കുറ്റപത്രത്തിലുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്. കര്‍ത്ത എന്നിവരുടെപേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്കെതിരേയും ഇതേകുറ്റം ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ സാമ്പത്തികകാര്യം കൈകാര്യംചെയ്യുന്ന കോടതിയിലായിരിക്കും വിചാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (10 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (22 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (47 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends