അച്ചനെ വിളിക്കാൻ എയർപ്പോട്ടിലേക്ക്; തിരകെ വരുമ്പോൾ ഒരു മസാലദോശ, 3 വയസ്സുകാരി പിടഞ്ഞ് മരിച്ചു

തൃശൂരിൽ മൂന്നുവയസ്സുകാരിയുടെ മരണ കാരണം ഭക്ഷ്യ വിഷബാധയെന്ന് സംശയം. അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ് . വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. വിദേശത്തു നിന്നെത്തിയ പിതാവിനെ എയർപോർട്ടിൽ നിന്ന് വിളിച്ച് വീട്ടിലേക്ക് മടങ്ങവെ കുഞ്ഞ് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് നിഗമനം.
ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം പോയ ഒലിവിയ വീട്ടിലേക്കു തിരിച്ചുവരുന്ന വഴി കഴിച്ച മസാലദോശ കഴിച്ചിരുന്നു. അങ്കമാലിയിലെ ഹോട്ടലില്‍ നിന്നാണ് കുടുംബം ഭക്ഷണം കഴിച്ചത്. വീട്ടിലെത്തിയതോടെ ഇവര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയ്ക്കായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്. കുട്ടിയെ ഉടന്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഇവിടെ നിന്ന് കുട്ടിക്ക് കു്ത്തിവയ്‌പ്പെടുത്ത ശേഷം വീട്ടിലേക്കു മടങ്ങി. എന്നാല്‍ അവശത മാറാത്തതിനാല്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം കേരളത്തിന്റെ പലയിടങ്ങളിലും യാതൊരു സുരക്ഷയുമുറപ്പ് വരുത്താതെ ഇത്തരം ഭക്ഷ്യ വസ്തുക്കൾ വിൽക്കപ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച നിരവധിപേർക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അട്ടകുളങ്ങരയിലെ ഭക്ഷണശാലയിൽനിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
30 ഓളം പേർ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങരയിലെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിഞ്ഞവര്‍ക്കാണ് പിന്നീട് വയറിന് വേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കരമന, മണക്കാട്, ആനയറ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഈ ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ശുചിത്വക്കുറവും അസംസ്കൃത വസ്തുക്കളില്‍ പ്രശ്നങ്ങളും കണ്ടെത്തി. ഈ ഹോട്ടല്‍ അടപ്പിച്ചു. ഇവിടുത്തെ ചിക്കനും മയൊണൈസും പരിശോധനയ്‌ക്ക് അയച്ചു. ഇതിനിടെയാണ് ഏറെ വേദനിപ്പിക്കുന്ന ഒലിവിയയുടെ വാർത്ത കൂടെ പുറത്ത് വരുന്നത്. കുഞ്ഞിന്റെ മരണം ഭക്ഷ്യ വിഷബാധയേറ്റ് തന്നെയെന്നാണ് നിലവിൽ കരുതുന്നത്.
https://www.facebook.com/Malayalivartha