Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നാലര വയസ്സുകാരിയായ മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്

13 MARCH 2026 06:43 AM IST
മലയാളി വാര്‍ത്ത

മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്മയെ കൊലപ്പെടുത്തിയ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്.

മഞ്ചേരി പ്രിൻസിപ്പൾ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്. നാലര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസിൽ നിർണായകമായി തീർന്നത്. 2023 ഏപ്രിൽ 9 നാണ് പെരിന്തൽമണ്ണയ്ക്ക് അടുത്ത് ഏലംകുളത്താണ് ക്രൂര കൊലപാതകം നടന്നത്. ഏലംകുളം വായനശാലയ്ക്ക് സമീപത്ത് താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ‌യാണ് കൊല്ലപ്പെട്ടത്.

അര്‍ദ്ധരാത്രി ഫാത്തിമയുടെ മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ചെന്നു നോക്കിയത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. റൂമിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ച നിലയിൽ കിടക്കുന്ന ഫാത്തിമയെയാണ്.

ഫാത്തിമയുടെ കൈ കാലുകൾ കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് നാടുവിട്ടു. ഭാര്യ ഫാത്തിമയെ റഫീഖിന് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഫാത്തിമയുടെ മകളുടെ മൊഴിയാണ് കേസിൽ നിര്‍ണായകമായത്.

സ്വന്തം ഉമ്മയെ വാപ്പ കൊലപ്പെടുത്തുന്നത് നേരിട്ട് കാണേണ്ടി നടുക്കത്തിലായിരുന്നു ആ നാലര വയസ്സുകാരി. പ്രതിക്ക് അർഹിച്ച ശിക്ഷ ഉറപ്പാക്കുന്നതിൽ കേസിൽ ഏറ്റവും നിർണ്ണായകമായതും ആ പിഞ്ചുകുഞ്ഞിന്റെ മൊഴി തന്നെയായിരുന്നു. സംഭവത്തിന് പിന്നാലെ, ഫാത്തിമയുടെ സ്വര്‍ണം കൈക്കാലാക്കിയാണ് റഫീഖ് മുങ്ങിയത്. ഈ കേസിൽ മൂന്നുവര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ  (17 minutes ago)

മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...  (34 minutes ago)

ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി  (42 minutes ago)

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി  (43 minutes ago)

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (7 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (8 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (8 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (8 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (8 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (8 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (12 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (12 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (12 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (12 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (12 hours ago)

Malayali Vartha Recommends