വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്..ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 46.2 ഡിഗ്രി സെൽഷ്യസാണ്..1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്..

ഇന്ന് സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയുകുമെന്നാണ് അറിയിപ്പ്. പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37° ഡിഗ്രിയും, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കള്ളക്കടൽ തീരമേഖലകളിൽ ജാഗ്രതാ നിർദേശം ..കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചുഉത്തരേന്ത്യയിൽ താപനില ഉയർന്ന നിലയിൽ. ഔദ്യോഗികമായി ചൊവ്വാഴ്ച ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 46.2 ഡിഗ്രി സെൽഷ്യസാണ്. 1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്.
ഒഡിഷയിൽ പതിനഞ്ചോളം സ്ഥലങ്ങളിൽ 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 23 മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു.ഏപ്രിൽ 26 വരെ സംസ്ഥാനത്ത് താപനില 2°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഭുവനേശ്വറിലെ ഡയറക്ടർ ഡോ. മനോരമ മോഹന്തി പറയുന്നത്. രാത്രിയിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടേക്കാമെന്നും അവർ പറഞ്ഞു.ഡൽഹിയിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസാണ്. ഇവിടത്തെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എക്യുഐ 220 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ( 37.5°c) ആണ്. കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ സ്വാധീനം കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി വരും ദിവസങ്ങളിലും തുടരും. അതോടൊപ്പം ഇടവിട്ടുള്ള വേനൽ മഴയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന് ശേഷവും കാര്യമായ മാറ്റം താപനിലയിൽ പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. രാത്രിയിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിലയ്ക്കാതിരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സർക്കാർ വിശദമാക്കി.
https://www.facebook.com/Malayalivartha