പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ
സി.പി.എമ്മിൽ തുറമുഖ മന്ത്രി വി എൻ വാസവൻ പ്രതിസന്ധിയിലായി. സി പി എം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി വാസവന്റെ നടപടിയെ കുറിച്ച് വിശദമായ റിപ്പോർട്ട് തേടും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്നായിരിക്കും റിപ്പോർട്ട് വാങ്ങുക. അദാനിയെ പാർട്ട്ണർ എന്ന് വിശേഷിപ്പിച്ചതും അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുപിടിച്ചതും ഒരു കമ്യൂണിസ്റ്റ് മന്ത്രിക്ക് യോജിക്കാത്ത രീതിയിലാണെന്ന വിശ്വാസത്തിലാണ് പാർട്ടി അഖിലേന്ത്യാ നേതൃത്വം. കേരളത്തിലെ പാർട്ടിയിൽ നടക്കാൻ പാടില്ലാത്തതൊക്കെ നടക്കുന്നു എന്ന ധാരണയിലാണ് അഖിലേന്ത്യാ നേതൃത്വം.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ ‘ഞങ്ങളുടെ പാർട്നർ’ എന്നു വിശേഷിപ്പിച്ചാണ് മന്ത്രി വി.എൻ.വാസവൻ കുഴപ്പത്തിലായത്. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ് ചടങ്ങിൽ സ്വാഗതം പറയുമ്പോഴാണ് വാസവൻ അദാനിയെ സർക്കാരിന്റെ പങ്കാളിയാക്കിയത്. ഇംഗ്ലിഷിലുള്ള സ്വാഗതവാചകം ഓർത്തുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടനപ്രസംഗത്തിൽ സ്വകാര്യമേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുമ്പോഴാണു വാസവന്റെ പരാമർശം ഉപയോഗിച്ചത്. ഒരു കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രി, സ്വകാര്യമേഖലയെ സ്വന്തം സർക്കാരിന്റെ പങ്കാളിയെന്നു വിശേഷിപ്പിച്ചതു രാജ്യത്തുണ്ടാകുന്ന മാറ്റത്തിനു തെളിവാണെന്ന് മുനവച്ച് മോദി പറഞ്ഞു.കമ്യൂണിസ്റ്റ് മന്ത്രി എന്നാണ് വാസവനെ മോദി വിശേഷിപ്പിച്ചത്. ഇതാണ് ബേബിക്ക് തട്ടിയത്.
ഒരു കമ്യൂണിസ്റ്റ് സർക്കാറിന്‍റെ മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാറിന്‍റെ പാർട്ണറാണെന്ന് വിശേഷിപ്പിക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് പ്രാധാന്യം നൽകണമെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇതാണ് മാറുന്ന ഭാരതമെന്നും മോദി വ്യക്തമാക്കി.
അതേസമയം, അദാനിയെ വാരിപ്പുണരാൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ആളുകൾക്ക് മടിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി വാസവന്‍റെ വാക്ക് ഉപയോഗിച്ച് മോദി ചെയ്തത്. അദാനി കുത്തകയാണെന്നും അദാനിയുടെ അടുത്ത സുഹൃത്താണ് മോദിയെന്നും കമ്യൂണിസ്റ്റ് പാർട്ടികളും നേതാക്കളും നിരന്തരം വിമർശനം ഉയർത്താറുണ്ട്.
അദാനിയെയും തന്നെയും ഇത്തരത്തിൽ വിമർശിക്കുന്നവരുടെ പ്രതിനിധിയായ ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പങ്കാളിയെന്ന് വിശേഷിപ്പിച്ച് വാരിപ്പുണരുന്നതിൽ മടിയില്ലെന്നാണ് പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ കമ്യൂണിസ്റ്റ് സർക്കാറിന്‍റെ നിലപാടും ആശയപരമായ കടുംപിടിത്തങ്ങളും മാറുന്നുവെന്ന കൃത്യമായ രാഷ്ട്രീയം ഇടത്-ബി.ജെ.പി അണികളെ അറിയിക്കുക കൂടിയാണ് മോദി ചെയ്തത്.
കഴിഞ്ഞ 30 കൊല്ലമായി അദാനി ഗുജറാത്തിൽ തുറമുഖ നിർമാണത്തിലുണ്ടെന്നും കേരളത്തിൽ ഇത്രയും വലിയ തുറമുഖം നിർമിച്ചതിനെ കുറിച്ച് അദാനിയോട് ഗുജറാത്തിലെ ജനങ്ങൾ ചോദിക്കുമെന്നും തമാശ രൂപേണ മോദി പറയുകയും ചെയ്തു.
സമുദ്രമേഖലയിലെ വികസനത്തിന് ഉൾപ്പെടെ ഉയരങ്ങളിലെത്തുന്നതിന് സ്വകാര്യ പങ്കാളിത്തത്തിന് ആവശ്യമായ പരിഗണന നൽകണം. സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പങ്കാളിത്തം ഭാവിയിലും പ്രയോജനം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതിനെ തുടർന്ന് സാമൂഹ്യ ആഘാതം അനുഭവിക്കേണ്ടി വന്ന 2,976 പേർക്ക് 11 കോടി രൂപ വിതരണം ചെയ്തു. അദാനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങളും സർക്കാർ തലത്തിലുള്ള ക്ഷേമപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ജൂലൈയില്‍ ട്രയല്‍ റണ്‍ നടത്തിയത്. 285 കപ്പലുകള്‍ ഇതുവരെ വിഴിഞ്ഞത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ വി.എന്‍.വാസവന്‍ സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായി എന്ന് പറഞ്ഞാണ് വാസവന്‍ പ്രസംഗം അവസാനിപ്പിച്ചത്.
താൻ പറഞ്ഞതിനെ വിവാദമാക്കേണ്ടെന്നു വാസവൻ പിന്നീടു വിശദീകരിച്ചെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ വാസവന്റെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായി. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണു തുറമുഖം നടപ്പാക്കിയതെന്നും ആ നിലയ്ക്കാണു പങ്കാളിയെന്നു വിശേഷിപ്പിച്ചതെന്നും വാസവൻ പിന്നീടു മാധ്യമങ്ങളോടു വിശദീകരിച്ചു. അദാനിയും സംസ്ഥാന സർക്കാരും ചേർന്നാണു തുറമുഖം യാഥാർഥ്യമാക്കിയത്. കേന്ദ്രം ഒന്നും മുടക്കിയില്ല. എന്നിട്ടും പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചതു സർക്കാരിന്റെ വലിയ വീക്ഷണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
പ്രത്യേകോദ്ദേശ്യ കമ്പനി രൂപീകരിച്ച് പിപിപി മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയിലെ സ്വകാര്യപങ്കാളി മാത്രമാണ് അദാനിയെന്നിരിക്കെ, ‘ഞങ്ങളുടെ പങ്കാളി’ എന്നു മന്ത്രി വിശേഷിപ്പിച്ചതു കടന്നകയ്യായെന്ന വികാരമാണു സിപിഎമ്മിലെ പല പ്രധാന നേതാക്കൾക്കുമുള്ളത്. അതേസമയം, മുൻ മന്ത്രി ടി.എം.തോമസ് ഐസക് വാസവനെ പിന്തുണച്ചു. മുന വച്ച പിന്തുണയായിരുന്നു ഇതും.
ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളർത്തുന്നതാണു വികസനത്തിനുള്ള കുറുക്കുവഴിയായി മോദി കാണുന്നതെന്നു ഐസക് പറഞ്ഞു. ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കേരളത്തിനു നേട്ടമുണ്ടാക്കാൻ എന്താണോ വേണ്ടത് അതു ചെയ്യുമെന്നും ഐസക് സമൂഹമാധ്യമത്തിൽ കുറിച്ചു.
വിഴിഞ്ഞം തുറമുഖം കമ്മിഷനിങിനിടെ വിവാദമുണ്ടാകേണ്ട ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അദാനി ഇപ്പോൾ നമ്മുടെ പാർട്ണറാണ്. കരാർ തീരും വരെ അവർ അതാണ്. അത് പറയുന്നതിന് എന്താണ് കൂഴപ്പം? കേരളത്തിന്റെ അഭിമാന പദ്ധതി കൊണ്ടുവന്നത് ഈ ഗവൺമെന്റല്ലേ? അത് മറച്ചുപിടിച്ച് ഒരുപരാമർശം മാത്രമെടുത്ത് വിവാദമുണ്ടാക്കാനുള്ള പരിശ്രമമമാണ് നടത്തുന്നത്. നമ്മൾ പറഞ്ഞരീതിയിലല്ല പ്രധാനമന്ത്രി അത് വിവരിച്ചത്. അദ്ദേഹം ദുസ്സൂചനയോടെയാണ് പരാമർശിച്ചത്. നല്ല രൂപത്തിൽ കാര്യം നടന്നപ്പോൾ എന്തെങ്കിലും പറഞ്ഞ് ബഹളമുണ്ടാക്കണമല്ലോ എന്നതിനാലാണ് വിവാദമാക്കുന്നത്’ -വാസവൻ പ്രതികരിച്ചു.
വാസവനാണ് കേസിൽ പ്രതിയെങ്കിലും ബേബി ലക്ഷ്യമിടുന്നത് പിണറായിയെയാണ്. കേരള സർക്കാരിന്റെ അദാനി പുകഴ്ത്തൽ ബംഗാളിൽ വരെ ചർച്ചയായി.ദേശീയ മാധ്യമങ്ങൾ വരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. വാസവൻ ഇങ്ങനെ പറഞ്ഞെങ്കിലും അതിന് പിണറായിയുടെ അനുമതി ലഭിച്ചെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.
വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് തങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് വേണ്ടെന്ന നയമായിരുന്നു. അതുപ്രകാരമാണ് 2016ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയുടെ ലൈൻ.
ബി ജെ പിയും കേരള സി പിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന സംശയം സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുണ്ട്. എം എ ബേബി ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. ബേബി ജനറൽ സെക്രട്ടറിയാകുന്നതിനെ ബംഗാൾ സി പി എം നേതൃത്വം എതിർക്കാൻ കാരണം കേരള സി പിഎമ്മിന്റെ ബി ജെ പി ബന്ധമാണ്.
മുമ്പും വാസവൻ ഇത്തരത്തിൽ വിവാദമുണ്ടാക്കിയിട്ടുണ്ട്.
പാർട്ടി സെക്രട്ടറിയും മന്ത്രി വാസവനും തമ്മിൽ വ്യക്തിപൂജയുടെ പേരിലാണ് ഏറ്റുമുട്ടിയത്. നവ കേരളസദസ് പിണറായിയുടെ ഭക്തജനസദസ് ആയിരുന്നുവെന്നാണ് കേന്ദ്ര നേതാക്കളുടെ മനസിലിരുപ്പ്.
പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശമാണ് വിവാദമായത്. ഇതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തി. ഇത് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശാനുസരണമായിരുന്നു.. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്‌റു ഉദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു.
നവ കേരള സദസിനിടയിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി മർദ്ദിച്ചതിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ യച്ചൂരിയെ അമർഷം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ ചില പ്രവർത്തകർ ദൈവത്തെ പോലെ കണ്ടു എന്നാണ് സീതാറാം യച്ചൂരിക്ക് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ജനാധിപത്യപരമായി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അനുചരൻമാർ മർദ്ദിച്ചത് കോൺഗ്രസ് നേതൃത്വം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത് ഇത്തരം നടപടികൾ ജനാധിപത്യ കേരളത്തിൽ ഉചിതമല്ലെന്നും അവർ സിപിഎമ്മിന്റെ ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട് ഒരു കാലഘട്ടത്തിലും നടക്കാത്ത മർദ്ദന മുറയാണ് മുഖ്യമന്ത്രിയുടെ ആശീർവാദത്തോടുകൂടി കേരളത്തിൽ നടന്നത്. ഇതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയെ നിശിതമായ ഭാഷയിലാണ് സിപിഎമ്മിന്റെ ദേശീയ നേതൃത്വം വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി തൻറെ അധികാര സ്ഥാനത്തിൽ മതി മറന്ന് ജീവിക്കുകയാണെന്ന് ചില മുതിർന്ന സിപിഎം നേതാക്കൾ വിശ്വസിക്കുന്നത്. ഇത്തരത്തിൽ മതിമറന്ന് ജീവിച്ചപ്പോഴാണ് ബംഗാളിൽ ഭരണം നഷ്ടമായത്. ഇതേ സാഹചര്യം കേരളത്തിന് വരുമെന്ന് ദേശീയ നേതാക്കൾ പറയുന്നു. അനുചരൻമാരാടൊപ്പം നായാട്ടിനിറങ്ങിയ മഹാരാജാവിന്റെ അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും സി പി എം ദേശീയ നേതാക്കൾ പറയുന്നു. ജനങ്ങൾക്ക് മുന്നിൽ വിനീത വിധേയരാകേണ്ടവർ അധികാരത്തിൽ മതിമറക്കുന്നത് ശരിയല്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്.
വാസവന്റെ പ്രസ്താവനയെ സി പി എം കണ്ടത് വ്യക്തിപൂജയുടെ വികൃത മുഖമായാണ്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുത് എന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരം. മുമ്പ് ചില പ്രമുഖ നേതാക്കൾ വ്യക്തി പൂജയുടെ പേരിൽ പുറത്തായിട്ടുണ്ട്.പി. ജയരാജൻ ഇവരിൽ ഒരാളാണ്.
യച്ചൂരിയുടെ സമവായ നിലപാടല്ല ബേബിക്കുള്ളത്. പിണറായിയെ ബേബിക്ക് പണ്ടേ താത്പര്യമില്ല. പിണറായിക്കെതിരെ ബേബി കർശന നിലപാടാണ് സ്വീകരിക്കുന്നത്. തന്നെ വെട്ടാൻ പിണറായി നടത്തിയ ശ്രമങ്ങളെല്ലാം ബേബിക്ക് കാണാപാഠമാണ്.
മന്ത്രി വി എൻ വാസവൻ സർക്കാർ പരിപാടിക്കിടയിൽ പിണറായിക്ക് വ്യക്തി പൂജ നടത്തിയതിലും അഖിലേന്ത്യാ നേതൃത്വത്തിന് അമർഷമുണ്ട്. ഇന്ത്യാ സംഖ്യത്തിനെതിരെ സംസാരിക്കാൻ മോദിക്ക് അവസരം നൽകിയത് പിണറായിയാണെന്ന കണ്ടെത്തലാണ് അഖിലേന്ത്യാ നേത്യത്വത്തിനുള്ളത്. ഇത്തരം പ്രവണതകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും സി പി എം വിലയിരുത്തുന്നു. പിണറായിയാകട്ടെ ബേബിയെ ശ്രദ്ധിക്കുന്നതേയില്ല. താനാണ് സി.പി.എമ്മിന്റെ സ്വം എന്ന തോന്നലിലാണ് പിണറായി. പാർട്ടിക്കുള്ളിലെ ആരോപണങ്ങൾ നിഷേധിക്കാൻ പിണറായി തയ്യാറായിട്ടുമില്ല.
വി.എൻ. വാസവനാകട്ടെ പിണറായിയുടെ ധൈര്യത്തിലാണ് മുന്നോട്ടു പോകുന്നത്. തനിക്കൊന്നും സംഭവിക്കില്ലെന്ന ഉത്തമ വിശ്വാസം വാസവനുണ്ട്. എന്നാൽ വാസവന്റെ ധാരണക്ക് തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് കേന്ദ്ര നേതൃത്വം. അതായത് പണി കിട്ടാൻ പോകുന്നത് വാസവനാണെന്ന് ചുരുക്കം.കേരളത്തിലെ സാധാരണ പ്രവർത്തകർക്കിടയിൽ മന്ത്രിയുടെ പ്രസ്താവന അവമതിപ്പുണ്ടാക്കിയതായി പാർട്ടി കരുതുന്നു. സഖാക്കൾ കൂടുതൽ ജാഗ്രതയോടെ നീങ്ങനെം എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്.
https://www.facebook.com/Malayalivartha