കണ്ണീര്‍ക്കാഴ്ചയായി... പുഴ മദ്ധ്യത്തിലെ തുരുത്തില്‍ നിന്ന് കാല്‍വഴുതി വീണ യുവതി മുങ്ങിമരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... പെരിയാറില്‍ പാണംകുഴി പമ്പ് ഹൗസിന് സമീപത്തെ പുഴ മദ്ധ്യത്തിലെ തുരുത്തില്‍ നിന്ന് കാല്‍വഴുതി വീണ യുവതി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയില്‍ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകള്‍ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശിയോടൊപ്പം യുവതി പുഴയിലെത്തിയത്.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം നടന്നത്. കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍ നന്ദന കാല്‍ വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്‌ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha