Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി

04 MAY 2025 11:27 AM IST
മലയാളി വാര്‍ത്ത
ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിലെ മുഖ്യ പ്രതിയായ കാര്‍ത്തിക പ്രദീപ് പണം നഷ്ടമായ ഉദ്യോഗാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖകള്‍ പുറത്ത്. പണം കൈപ്പറ്റി 90 ദിവസത്തിനുള്ളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ കാര്‍ത്തികയ്ക്കായില്ല. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ട് കാര്‍ത്തികയെ ബന്ധപ്പെട്ടവര്‍ക്ക് ഭീഷണിയാണ് നേരിടേണ്ടി വന്നത്. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ തന്റെ കയ്യിലാണെന്നും, ഈ രേഖകള്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ കൊണ്ട് പോയി ഹാജരാക്കി ഉദ്യോഗാര്‍ഥികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും കാര്‍ത്തിക ഭീഷണിപ്പെടുത്തി. അങ്ങനെ വന്നാല്‍ ഇനി ഒരിക്കലും വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും പ്രതി പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു. ഇതിനിടെയാണ് കാര്‍ത്തികയുടെ വെല്ലുവിളിയുടെ ശബ്ദ സന്ദേശം പുറത്ത് വരുന്നത്. 'അതെ പറ്റിച്ച് ജീവിക്കുകയാണ്, എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്. മേലാല്‍ ഇങ്ങനെയുള്ള ..... വര്‍ത്തമാനവുമായി മെസ്സേജ് അയച്ചേക്കരുത്'. ഇങ്ങനെ നിരവധി സന്ദേശങ്ങളും, കോള്‍ റെക്കോര്‍ഡുകളുമാണ് തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളുടെ പക്കലുള്ളത്.    

'അതെ ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തെ താന്‍ കൂടുന്നുണ്ടോ ?. വായോ ഞാന്‍ സ്ഥലം പറഞ്ഞ് തരാം. ഉണ്ടാക്കാന്‍ വേണ്ടിയിട്ട് നില്‍ക്കരുത്. ഇത്രയും നാള്‍ ഞാന്‍ പ്രതികരിക്കില്ലെന്ന് വെച്ച് എന്റെ മേല്‍ക്ക് @@@കൊണ്ട് വന്നാലുണ്ടല്ലോ, ഏതവനായാലും പറയാനുള്ളത് ഞാന്‍ @@അടിച്ച് തന്നെ തരും'. ഇത് മറ്റൊരു ശബ്ദ സന്ദേശമായിരുന്നു. പണവും സ്വാധീനവുമുള്ളതിനാല്‍ തന്നെ ആര്‍ക്കും തൊടാനാവില്ല എന്ന അഹങ്കാരം കൂടിയുണ്ടായിരുന്നു ഈ വെല്ലുവിളികളില്‍ വ്യക്തമായത്. പക്ഷെ കാര്‍ത്തിക പോലീസിന്റെ പിടിയിലായി. ഒരു മാസത്തിലേറെയായി കാര്‍ത്തിക ഒളിവിലായിരുന്നു. 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പല ജില്ലകളില്‍ നിന്നും നിരവധി ഉദ്യോഗാര്‍ത്ഥികളാണ് കാര്‍ത്തികയുടെ മോഹ വാഗ്ദാനത്തില്‍ വീണത്. കോഴിക്കോട് നിന്നാണ് കാര്‍ത്തിക പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് കാര്‍ത്തിക.

പല സ്റ്റേഷനുകളില്‍ കാര്‍ത്തികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പ്രതി ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ടേക്ക് ഓഫിനെതിരെ പരാതിയുണ്ട്. ലക്ഷങ്ങളാണ് ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത്. 2022ലും കാര്‍ത്തികക്കെതിരെ സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാര്‍ത്തികാ പ്രദീപിന്റെ അഹങ്കാര ഓഡിയോ അടങ്ങുന്ന വീഡിയോ സ്‌റ്റോറി കാണാം




ഡോക്ടറാണെന്നാണ് കാര്‍ത്തിക പറയുന്നത്. പോലീസിനോടും ഇതേ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. യുക്രെയിനില്‍ നിന്നും എംബിബിഎസ് എടുത്തുവെന്നാണ് പറയുന്നത്. രണ്ട് ആശുപത്രികളില്‍ ജോലി ചെയ്തുവെന്നും പറയുന്നു. എന്നാല്‍ യുക്രെയിനില്‍ കാര്‍ത്തിക പഠനം പൂര്‍ത്തിയാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ത്തികയുടെ എംബിബിഎസ് പോലീസ് അന്വേഷണ വിധേയമാക്കും. വ്യാജമാണ് ഡോക്ടര്‍ അവകാശ വാദമെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകളും കേസുകളും വരും. ഇപ്പോഴത്തെ തട്ടിപ്പ് കേസിനേക്കാള്‍ ഗൗരവമുള്ള കുറ്റകൃത്യമായി ഇത് മാറും. കാര്‍ത്തികയ്‌ക്കെതിരെ നിലവില്‍ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും കൊച്ചി സെന്‍ട്രല്‍ എസ്എച്ച്ഒ അനീഷ് ജോണ്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം വരെയാണ് ജോലി വാഗ്ദാനം ചെയ്ത് കാര്‍ത്തിക ഉദ്യാഗാര്‍ത്ഥികളില്‍ നിന്നും കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആണ് യുവതി തട്ടിപ്പ് ആരംഭിച്ചത്. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ എന്ന ജോബ് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. പരാതിക്കാരിയായ തൃശൂര്‍ സ്വദേശിനിയില്‍ നിന്നും ഓണ്‍ലൈനായും അല്ലാതെയുമായാണ് 5.23 ലക്ഷം രൂപ കൈക്കലാക്കിയതെന്നും പൊലീസ് അറിയിച്ചു.

അര്‍മേനിയയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിഗ് വിങ്‌സ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍ ആണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലായിരുന്നു ഫറോഖ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിരവധി പേരാണ് അന്ന് തട്ടിയിപ്പിനിരയായത്. വെറും 7 ദിവസം കൊണ്ട് ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. കാര്‍ത്തിക പ്രദീപിന്റെ ഡോക്ടര്‍ ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രെയിനില്‍ നിന്നും കാര്‍ത്തിക ഡോക്ടര്‍ ബിരുദം നേടിയെന്നാണ് വാദം. എന്നാല്‍ കാര്‍ത്തിക പഠിച്ചിരുന്ന യൂണിവേഴ്സിറ്റിയിലെ തന്നെ മറ്റൊരു മലയാളി വിദ്യാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കുടുങ്ങിയതോടെ കാര്‍ത്തികയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്നാണ് സൂചന. യുക്രെയിനിലായിരുന്നു കേസ്. മലയാളി അസോസിയേഷന്‍ അടക്കം ഇതില്‍ ഇടപെട്ടിരുന്നു. ശേഷം നാട്ടില്‍ എത്തിയ കാര്‍ത്തിക തട്ടിപ്പുകള്‍ തുടരുകയായിരുന്നു. യുക്രെയിനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം മലയാള സീരിയലിലെ പ്രമുഖ നടിയുടെ സഹോദരനുമായി വിവാഹം വരെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് മുടങ്ങി. കാര്‍ത്തിക ഇയാളില്‍ നിന്നും പണം തട്ടിയതായാണ് സൂചന.





കാര്‍ത്തികയുടെ തട്ടിപ്പ് ആദ്യം പുറത്തു കൊണ്ടു വന്നത് മറുനാടന്‍ മലയാളിയാണ്. ഈ വാര്‍ത്ത വന്നതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തി. കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് കാര്‍ത്തിക പ്രതിസന്ധിയിലായി. മറുനാടനില്‍ ഫോണ്‍ വിളിച്ച് ഭീഷണിയും ഉയര്‍ത്തി. മറുനാടനെതിരെ കേസ് കൊടുക്കുമെന്നായിരുന്നു വെല്ലുവിളി. ഇതിനിടെയാണ് പോലീസ് കാര്‍ത്തികയുടെ ഒളിയടം കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.

തനിക്കെതിരെ കേസെടുത്തതറിഞ്ഞ് കാര്‍ത്തിക കൊച്ചിയിലെ ഓഫീസ് പൂട്ടി കോഴിക്കോടേക്ക് മുങ്ങി. കോഴിക്കോട് ഒളിവിലിരിക്കെയാണ് അറസ്റ്റ്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിച്ചിരുന്നത്. യുക്രൈനില്‍ ഡോക്ടറായ യുവതി യുക്രൈന്‍, ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. രേഖകളും പണവും കൈപ്പറ്റിയ ശേഷവും ജോലി ലഭിക്കാതായതോടെയാണ് തൃശൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്.  



     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ കാണിക്കാനായി പെട്ടി തുറന്ന നവവധു ഞെട്ടി; പോയത് 30 പവന്റെ ആഭരങ്ങൾ...  (6 minutes ago)

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് സുരേഷ് ഗോപി തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്ര  (15 minutes ago)

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (36 minutes ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (38 minutes ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (45 minutes ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (1 hour ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (1 hour ago)

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (2 hours ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (2 hours ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (2 hours ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (2 hours ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (2 hours ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (2 hours ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (2 hours ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (2 hours ago)

Malayali Vartha Recommends