ലക്ഷദ്വീപിലേക്ക് ചരക്കു കയറ്റി പോകുന്നതിനായി ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു....

ലക്ഷദ്വീപിലേക്ക് ചരക്കു കയറ്റി പോകുന്നതിനായി ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്‌നാട് തൂത്തുക്കുടി ലയണ്‍സ് ടൗണ്‍ സൗത്ത് കോട്ടണ്‍ റോഡില്‍ സെല്‍വന്‍ (48) ആണ് മരിച്ചത്.
ലക്ഷദ്വീപ് ആഡ്രോത്ത് സ്വദേശികളുടെ കൂട്ട് ഉടമസ്ഥതയിലുള്ള എംഎസ്വി 'മൗല' ഉരുവിലെ തൊഴിലാളിയായിരുന്നു. തുറമുഖ വാര്‍ഫില്‍ നങ്കൂരമിട്ട ഉരുവിനകത്ത് ഉറങ്ങുന്നതിനിടെ അമിത ചൂട് കാരണം ഞായര്‍ പുലര്‍ച്ചെ മൂന്നോടെ ഉരുവിന്റെ മുകള്‍ത്തട്ടില്‍ കയാറാന്‍ സെല്‍വന്‍ ശ്രമിച്ചു. ഇതിനിടെ വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നുവെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha