തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡല്‍ ജീന്‍സന്‍ രാജക്ക് 4 ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ബിരിയാണിയില്‍ എലിവിഷം കലര്‍ത്തി നല്‍കി പ്രതിരോധിക്കാന്‍ സ്വയം കെല്‍പില്ലാത്ത അവസ്ഥയിലാക്കിയ ശേഷം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട തലസ്ഥാന ജില്ലയിലെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ട് കൂട്ടക്കൊല കേസില്‍ ഏക പ്രതി കേഡല്‍ ജീന്‍സന്‍ രാജ കേഡല്‍ ജീന്‍സന്‍ രാജക്ക് 4 ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതി തന്റെ പിതാവ് മാര്‍ത്താണ്ഡം നേശമണി ക്രിസ്റ്റ്യന്‍ കോളേജ് പ്രൊഫ. രാജ തങ്കം , മാതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. ഡോ. ജീന്‍ പദ്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിതജയിന്‍ എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലപാതകം) കുറ്റത്തിന് 4 ജീവപര്യന്തം തടവും 12 ലക്ഷം രൂപ പിഴയും ഒടുക്കണം.
വകുപ്പ് 436 ( വീടിന് തീ വെക്കല്‍) കുറ്റത്തിന് 7 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ഒടുക്കണം. 201(തെളിവ് നശിപ്പിക്കല്‍) കുറ്റത്തിന് 5 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.തീവെയ്പിന് ഉള്ള 7 വര്‍ഷം തടവ് ശിക്ഷയും തെളിവു നശിപ്പിച്ചതിനുള്ള 5 വര്‍ഷം തടവും പൂര്‍ത്തിയായ ശേഷമായിരിക്കണം ജീവപര്യന്ത തടവ് ശിക്ഷ ആരംഭിക്കാനെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ . വിഷ്ണു ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴത്തുക ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീന്‍ പദ്മയുടെ അവിവാഹിതനായ സഹോദരന്‍ ജോസ് സുന്ദരത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha