പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..

ഓപ്പറേഷന്‍ സിന്ദൂറിലും തൊട്ടടുത്ത ദിവസത്തെ ആക്രമണത്തിലും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്. ഇതോടെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്. പണ്ട് വിവിധ രാജ്യങ്ങൾ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ കോടികളുമായി ക്യൂ നിന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയാണിത്.അമേരിക്കയും റഷ്യയും പോലും അത്ഭുതപ്പെടുന്ന ആയുധ ശേഖരാണ് ഇന്ത്യക്കുള്ളത്.ഇന്ത്യയ്‌ക്ക് വേണ്ടി ആയുധങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക എന്ന പ്രതിരോധ രംഗത്തെ 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' യുടെ വിജയം കൂടിയാണിത്.ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
പാകിസ്ഥാൻ സമസ്താപരാധവും പറഞ്ഞ് മുട്ടുകുത്തിയതിന് പിന്നിലെ ഒരു പ്രധാന കാരണം ഇന്ത്യയുടെ ആയുധങ്ങളാണ്.പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി ഡ്രോണുകളെ ഛിന്നഭിന്നമാക്കിയ എല്‍-70 തോക്കാണ് ഇതിലെ അത്ഭുതങ്ങളിലൊന്ന്. പാകിസ്ഥാനില്‍ നിന്നും മൂന്നരമണിക്കൂറിനുള്ളില്‍ പാഞ്ഞുവന്ന 400 മുതല്‍ 500 വരെയുള്ള ചൈന, തുര്‍ക്കി ഡ്രോണുകളെ അടിച്ചിട്ടത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച എല്‍-70 എന്ന ആന്‍റിഡ്രോണ്‍ സംവിധാനമാണ്. റഡാറുകള്‍, ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഓട്ടോ ട്രാക്കിംഗ് സിസ്റ്റംസ് എന്നിവയുമായി ബന്ധിപ്പിച്ച തോക്കാണ് എല്‍-70 40എംഎം ആന്‍റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍. പണ്ട് സ്വീഡനിലെ ബോഫോഴ്സ് കമ്പനി നല്‍കിയതാണ്.
ഇതിനെ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തതോടെ റഡാറുകളെ വെട്ടിച്ച് പറക്കുന്ന ഡ്രോണുകള്‍ വെടിവെച്ചിരുന്ന ശക്തമായ ആയുധമായി അത് മാറി. മിനിറ്റില്‍ 240 മുതല്‍ 330 വരെ റൗണ്ട് നിറയൊഴിക്കാന്‍ ഇവയ്‌ക്ക് ശേഷിയുണ്ട്. നാല് കിലോമീറ്റര്‍ വരെ ദൂരത്തില്‍ വെടിയുണ്ട എത്തും. തുര്‍ക്കിയുടെ കമികസെ, സോംഗാര്‍, ബൈക്കര്‍ യിഹ മൂന്ന് എന്നീ ഡ്രോണുകള്‍, മണിക്കൂറുകളോളം ആകാശത്തില്‍ മറഞ്ഞിരുന്ന് ബോംബ് വര്‍ഷം നടത്തുന്ന അപകടകാരികളായ ലോയിറ്ററിംഗ് മ്യുനിഷന്‍ എന്നിവയാണ് തദ്ദേശനിര്‍മ്മിതമായ എല്‍70 40 എംഎം തോക്കുകള്‍ അടിച്ചിട്ടത്.എൽ 70 തോക്കുകൾ ചീറി വരുന്നത് കണ്ട് പാകിസ്താൻ ഞ്ഞെട്ടിയെന്നാണ് കഥ.
കോടികൾ മുടക്കിയാണ് ഇത്തരം ആയുധങ്ങൾ പാകിസ്ഥാൻ വാരി കൂട്ടിയത്. പാകിസ്ഥാനിലെ നൂര്‍ഖാന്‍ എന്ന സൈനിക വിമാനത്താവളം തകര്‍ത്തത് ഡിആര്‍ഡിഒയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ആണ്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന അപകടകാരിയ ഈ ക്രൂയിസ് മിസൈല്‍ 290 മുതല്‍ 400 കിലോമീറ്റർ വരെയുള്ള ദൂരത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കും. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയും. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനാല്‍ അടിച്ചിടാന്‍ ശത്രുക്കള്‍ വിയര്‍ക്കും. ബ്രഹ്മോസിന്റെ ആഘാതത്താല്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിന് തൊട്ടടുത്തെ പാകിസ്ഥാന്റെ ആണവ നിലയത്തിന് വരെ കേടുപാടുള്‍ പറ്റി. അത്രയ്‌ക്ക് ഉഗ്രസ്ഫോടനമാണ് ബ്രഹ്മോസ് നടത്തിയത്.
ഹമ്മര്‍ എന്ന മിസൈലും പാകിസ്ഥാനിലെ മറ്റ് ചില സൈനിക വിമാനത്താവളങ്ങളില്‍ കേടുപാടുകള്‍ വരുത്തി. ഫ്രഞ്ച് കമ്പനിയും ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും സംയുക്തമായി വികസിപ്പിച്ചതാണ് ഇന്ത്യ ഉപയോഗിക്കുന്ന ഹമ്മര്‍ എന്ന 70 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പ്രഹരം നല്‍കാന്‍ കഴിയുന്ന ഉഗ്രശേഷിയുള്ള മിസൈല്‍. ജാമര്‍ ഉപയോഗിച്ചാലൊന്നും ഇതിനെ തടുക്കാന്‍ കഴിയില്ല. എളുപ്പത്തില്‍ അടിച്ചിടാനും ശത്രുക്കള്‍ക്കാവില്ല. ജെയിഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഭീകരപരിശീലന ആസ്ഥാനകേന്ദ്രങ്ങള്‍ തകര്‍ത്തത് ഹമ്മര്‍ മിസൈലുകളാണ്.
ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് ഡൈനാമിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ആകാശ് എന്ന പ്രതിരോധ മിസൈല്‍ സംവിധാനം. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി ഡ്രോണുകളേയും പിഎല്‍15 എന്ന ചൈനയുടെ മിസൈലിനെയും തറ പറ്റിച്ചതില്‍ വലിയൊരു പങ്ക് വഹിച്ചത് ആകാശ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. ചൈനയുടെ അപകടകാരിയ പിഎല്‍15 എന്ന മിസൈലിനെ അടിച്ചിടാന്‍ ആകാശ് മിസൈല്‍ സംവിധാനത്തിന് സാധിച്ചു. തുര്‍ക്കി ഡ്രോണുകളായ കമികസെയെയും സോംഗാറിനെയും തറപറ്റിക്കുന്നതില്‍ ഇന്ത്യ നിര്‍മ്മിച്ച ആകാശിന് പങ്കുണ്ട്.ഇസെഡ് എസ് യു ഷില്‍കെ എന്ന വ്യോമപ്രതിരോധ സംവിധാനം റഷ്യയുടേതാണെങ്കിലും അതിനെ ആധുനിക വല്‍ക്കരിച്ചത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ്. 20 കിലോമീറ്റര്‍ ശേഷിയുള്ള റഡാറുമായി ഇതിനെ ബന്ധിപ്പിക്കുകയും രണ്ടര കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഭീഷണിയുയര്‍ത്തുന്ന ആയുധങ്ങളെ അടച്ചിടാനും ഷില്‍കെയ്‌ക്ക് സാധിക്കും. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഷില്‍കെ ഭാരതത്തെ സഹായിച്ചു.അദാനിയുടെ പ്രതിരോധകമ്പനിയായ അദാനി ഡിഫന്‍സിന്റെ ഭാഗമായ ആല്‍ഫ ഡിസൈനും ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റവും ചേര്‍ന്ന് വികസിപ്പിച്ച സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന ഡ്രോണ്‍ വന്‍നാശമാണ് പാകിസ്ഥാനില്‍ വിതച്ചത്. പ്രധാനമായും പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കാനാണ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഉപയോഗിച്ചത്. ആ ദൗത്യം കൃത്യമായി സ്റ്റാര്‍ സ്ട്രൈക്കര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് സ്റ്റാര്‍ സ്ട്രൈക്കറിനെ തൊടാന്‍ കഴിഞ്ഞില്ല. ആളില്ലാതെ പറക്കുന്ന യുഎവി വിഭാഗത്തില്‍ പെടുന്നതാണ് സ്റ്റാര്‍ സ്ട്രൈക്കര്‍. 450 കിലോഗ്രാം ബോംബ് വരെ വഹിക്കാന്‍ ശേഷിയുണ്ട്.ഇന്ത്യയുടെ പ്രധാനപ്രതിരോധഗവേഷണ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായ എച്ച് എഎല്‍ നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് വെയ്റ്റ് ധ്രൂവ് ചോപ്പറുകള്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചിരുന്നു. പാക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിലാണ് ധ്രൂവ് ചോപറുകള്‍ ഉപയോഗിച്ചത്.അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാൻ നടത്തുന്ന ഡ്രോണാക്രമണ ശ്രമങ്ങളെല്ലാം ഇന്ത്യ തകർത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഇന്ത്യയിലെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഇതിനായി പാക്കിസ്ഥാൻ ഉപയോഗിച്ചത് തുർക്കി നിർമിതമായ അസിസ്ഗാർഡ് സൻഗർ ഡ്രോണുകളാണ്. ഡ്രോൺ അവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനയിൽ തുർക്കി നിർമിത അസിസ്ഗാർഡ് സൻഗർ ഡ്രോണുകളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ പ്രയോഗിച്ച സൻഗർ ഡ്രോണുകൾ എന്താണ്? അവയുടെ പ്രത്യേകതകൾ എന്താണ്? തുർക്കി ആസ്ഥാനമായുള്ള പ്രതിരോധ കമ്പനി അസിസ്ഗാർഡാണ് സൻഗർ ഡ്രോണുകളുടെ നിർമാതാക്കൾ. 2019 ഏപ്രിലിൽ ആദ്യമായി നിർമിക്കുകയും 2020 ഫെബ്രുവരിയിൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു. പിന്നാലെ തുർക്കി സായുധ സേനയ്ക്ക് കൈമാറി. തുർക്കിയിലെ ആദ്യത്തെ തദ്ദേശീയ സായുധ ഡ്രോണുകളാണിവ. ഡ്രോണിന് 140 സെന്റീമീറ്റർ വീതിയുണ്ട്. 45 കിലോഗ്രാം ഭാരമാണു വഹിക്കാൻ കഴിയുന്നത്. ലോഡില്ലാതെ 35 മിനിറ്റ് പ്രവർത്തിക്കാനും കഴിയും. പോർട്ടബിൾ അൺമാൻഡ് ഏരിയൽ സിസ്റ്റം തത്സമയ വിഡിയോ പ്രക്ഷേപണം ചെയ്യുന്നു.രാത്രിയും പകലമുള്ള സൈനിക പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. കടൽനിരപ്പിൽനിന്ന് 3000 മീറ്റർ വരെയും ഭൂനിരപ്പിൽനിന്ന് 300 മീറ്റർ വരെയും ഇതിന് ഉയരാൻ സാധിക്കും. കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി പൈലറ്റ് ക്യാമറയും തോക്കിൽ ഘടിപ്പിച്ച ക്യാമറയുമുണ്ട്. ഡ്രോണും റിമോട്ട് കൺട്രോളറും തമ്മിലുള്ള ബന്ധം നഷ്ടമായെങ്കിലും തിരികെ വരാനുള്ള ഫീച്ചറും ഡ്രോണിലുണ്ട്. ഓപ്പറേഷനിടെ ആശയവിനിമയത്തിന് ജിപിഎസ് അല്ലെങ്കിൽ ഗ്ലോനാസ് നാവിഗേഷൻ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 5 തരം സൻഗർ ഡ്രോണുകളുണ്ടെന്നാണ് അസിസ്ഗാർഡ് വെബ്സൈറ്റിൽ പറയുന്നത്. സൻഗർ 5.56x 45 എംഎം അസാൾട്ട് റൈഫിൾ, സൻഗർ 2x40 എംഎം ഗ്രെനേഡ് ലോഞ്ചർ, സൻഗർ 6x40 എംഎം ഡ്രം ടൈപ്പ് ഗ്രെനേഡ് ലോഞ്ചർ, സൻഗർ 3x81 എംഎം മോർട്ടർ ഗ്രിപ്പർ, സൻഗർ 8x ടിയർ സ്മോക്ക് ഗ്രെനേഡ് ലോഞ്ചർ എന്നിവയാണ് അവ. സൻഗർ അസാൾട്ട് റൈഫിളിൽ ഉപയോഗിക്കുന്നത് 5.56×45 എംഎം വെടിയുണ്ടകളാണ്. ഗ്രനേഡ് ലോഞ്ചർ തരം സൻഗറിന് 400-450 മീറ്റർ പരിധിക്കുള്ളിൽ 2 ഗ്രനേഡുകൾ വരെ വെടിവയ്ക്കാൻ കഴിയും. ആറ് ഗ്രനേഡുകൾ വരെ വിക്ഷേപിക്കാൻ കഴിയുന്ന ഡ്രം ടൈപ്പ് ഗ്രനേഡ് ലോഞ്ചറും ഉണ്ട്. ടിയർ അല്ലെങ്കിൽ സ്മോക്ക് ഗ്രനേഡ് ലോഞ്ചറിന് 8 ഗ്രനേഡുകൾ വരെ വെടിവയ്ക്കാൻ കഴിയും. സൈനികർക്കൊപ്പമോ മറ്റു ഡ്രോണുകൾക്കൊപ്പമോ സംയുക്തമായി ആക്രമണം നടത്താൻ രൂപകൽപന ചെയ്തതാണ് സൻഗർ ഡ്രോണുകൾ.അതിർത്തിയിൽ നടന്ന പാക്ക് പ്രകോപനത്തിൽ ഇന്ത്യ നിലംപരിശാക്കിയത് പാക്കിസ്ഥാന്റെ എണ്ണമറ്റ ഡ്രോണുകളെയും മിസൈലുകളെയുമാണ്. വെള്ളിയാഴ്ച രാത്രി ഹരിയാനയിലെ സിർസയിൽ ഇന്ത്യൻ സൈന്യം തകർത്ത പാക്കിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II ആണ് ഇതിലേറ്റവും പ്രധാനം.
രാജ്യതലസ്ഥാനമായ ന്യൂഡൽഹി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നാണ് അനുമാനം. ഡൽഹിക്ക് 250 കി.മീ അകലെവച്ച് ഇന്ത്യൻ സൈന്യം മിസൈൽ തകർക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഗുരുതരമായ പ്രകോപനമായാണ് ഇന്ത്യ ഇതിനെ കണ്ടത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന മേഖലകളിലെ നാല് വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈലാക്രമണം നടത്തുകയും ചെയ്തു.പാക്കിസ്ഥാന്റെ ബുൻയാനു മർസൂസ് സൈനിക നടപടിയുടെ ഭാഗമായിട്ടാണ് മിസൈൽ പ്രയോഗം. പാക്കിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമാണ് അത്യാധുനിക ഫത്ത–II ബാലിസ്റ്റിക് മിസൈൽ. പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫത്ത മിസൈൽ, 2025ലാണ് പാക്ക് സൈന്യത്തിന്റെ ഭാഗമാകുന്നത്.കരയിൽനിന്ന് കരയിലേക്കു തൊടുക്കാവുന്ന മിസൈലിന് 400 കിലോമീറ്റർ ദൂരെ വരെയാണ് പ്രഹരശേഷി. ഫത്ത–IIന്റെ മുൻഗാമിയായ ഫത്ത–I ന്റെ പ്രഹരശേഷി 140 കി.മീ മാത്രമായിരുന്നു. റഡാറുകളുടെയും മിസൈൽവേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പറക്കാൻ കഴിയുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ഫത്ത–II മിസൈൽ തകർക്കാനായത് പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ പ്രതിരോധത്തിന് പൊൻതൂവലാണ്.
ഡൽഹിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാകാം പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നും എന്നാൽ മിസൈൽ വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതു തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപു തന്നെ മിസൈൽ തകർക്കുകയും ചെയ്തതായി പേരുവെളിപ്പെടുത്താത്ത പ്രതിരോധ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയും ഇന്ത്യ ഇതിനകം വികസിപ്പിച്ചു. ഇതിലൂടെ 2025ൽ മുൻപ് 35,000 കോടി രൂപയുടെ വില്‍പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താൽപര്യപ്പെട്ട് 85 രാജ്യങ്ങളെ രംഗത്തുവന്നിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ വിളിച്ച് തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്തു. ഇനി ഈ അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.
ഓരോ രാജ്യത്തെയും പ്രതിരോധ അറ്റഷെയ്ക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയായിരിക്കും നല്‍കുക. തങ്ങളുടെ രാജ്യങ്ങളിലെ പൊതുമേഖലിയിലും സ്വകാര്യ മേഖലയിലും മെയ്ഡ്-ഇന്‍-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടത്. എക്‌സിബിഷനുകള്‍, പഠനക്കളരികള്‍, സെമിനാറുകള്‍, ലഘുലേഖകളിലൂടെയുള്ള പ്രചരണങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഈ പണം ഉപയോഗിക്കാവുന്നതാണ്.കഴിഞ്ഞ വര്‍ഷവും വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെകളെ വിളിച്ചുവരുത്തി ആയുധങ്ങളെക്കുറിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് അറ്റഷെകള്‍ ആയുധ നിര്‍മാണ വ്യവസായത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ 'എ' ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഈ രാജ്യങ്ങളുടെ അറ്റഷെമാര്‍ക്കാണ് പ്രതിവര്‍ഷം 50,000 ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബി, സി, എന്നീ ഗണത്തിലുള്ള രാജ്യങ്ങളും ഉണ്ട്. ഇവരുടെ പ്രതിനിധികള്‍ക്ക് നല്‍കുന്ന പണം ആനുപാതികമായി കുറയും. ആദ്യഘട്ടത്തില്‍ ഈ ഇനത്തില്‍ ചിലവാക്കാനായി വകമാറ്റിയിരിക്കുന്നത് 16 കോടി രൂപയാണ്. പുതിയ ആയുധ നിര്‍മാതാവിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ആയുധം വാങ്ങാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ മനസ്സിലേക്ക് മറ്റൊരു ചിത്രം നല്‍കാന്‍ ഈ പ്രചാരണ പരിപാടികള്‍ക്കു സാധിച്ചേക്കും.
തങ്ങള്‍ നിര്‍മിക്കുന്ന ആയുധം വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയാറാക്കിയിട്ടുണ്ട്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെയും ഒഴിവാക്കിയിട്ടില്ല. അമേരിക്കയെയും ബ്രിട്ടനെയും പോലെയുള്ള രാജ്യങ്ങളുടെ പ്രധാന പ്രതിരോധ സാമഗ്രികള്‍ അവര്‍ നിര്‍മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള സമ്മതപത്രം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ആദ്യ ലക്ഷ്യം 2025നു മുൻപ് 35,000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നതാണ്. ഇതു നടക്കണമെങ്കില്‍ വിവിധ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകളുടെ പ്രവര്‍ത്തനം മികച്ചതായിരിക്കണമെന്ന് എടുത്തു പറയേണ്ട കാര്യമില്ല. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിര്‍മിച്ചു നല്‍കാന്‍ ഇന്ത്യക്കാകുമെന്ന സന്ദേശം തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളിലും ജനങ്ങളിലും എത്തിക്കുക എന്ന ചുമതല അവരില്‍ നിക്ഷിപ്തമാണ്.
ആയുധ കയറ്റുമതി നടത്താന്‍ ശേഷിയുള്ള രാജ്യമെന്ന പ്രചാരണത്തിനായി മറ്റു പല നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട.് ഇതിനായി ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം പോലും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പറയുന്നു. നിര്‍മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ ഒരു പ്രൊഫഷണല്‍ സമീപനം ഉണ്ടാക്കാന്‍ വരെ ഇതു സഹായിക്കുമെന്നു കരുതുന്നു.നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ആയുധങ്ങൾ നമ്മുടെ രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതുവരെ നിത്യദാരിദ്ര്യത്തിലുണ്ടായിരുന്ന പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഇവ നൽകിയ ഉണർവ് ചെറുതല്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയുമോ എന്ന ചോദ്യം ആദ്യ മുയർന്നെങ്കിലും ഗ്രാമം വിജയകരമായതോടെ എല്ലാവരും സമ്മതിക്കുകയായിരുന്നു. വിവിധ ലോക രാജ്യങ്ങൾ ഇന്ത്യയുടെആയുധ ശക്തിയിൽ അവിശ്വസനീയമായ അമ്പരപ്പാണ് പ്രകടിപ്പിക്കുന്നത്. പാകിസ്ഥാൻ അങ്ങനെയല്ലെന്ന് സ്വയം നടിക്കുന്നുണ്ടെങ്കിലും വാസ്തവം അതല്ല. അവർക്കും ഉടൻ മുട്ടുമടക്കേണ്ടി വരും.
https://www.facebook.com/Malayalivartha