കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..

ചില സിനിമകൾ അങ്ങനെയാണ്. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ അലയൊലികൾ അങ്ങനെ നിലനിൽക്കും. പ്രത്യേകിച്ച് രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞു കഴിഞ്ഞാൽ. അത്രത്തോളം ഇംപാക്ട് ആകും ആദ്യഭാഗം പ്രേക്ഷകരിൽ ഉണ്ടാക്കിയത്. അത്തരത്തിലൊരു സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിൽ ഉൾപ്പടെ വൻ സ്വീകാര്യത ആയിരുന്നു നേടിയത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പല തരത്തിലുള്ള അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട് അത് തന്നെയാണ് ഇപ്പോൾ ചർച്ച വിഷയവും .
ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍ കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം.കാന്താര ചാപ്‌ടർ വൺ (കാന്താര 2) ചിത്രീകരണത്തിനിടെയുള്ള മരണങ്ങളിലും അപകടങ്ങളിലും ദുരൂഹതയേറുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി കഴിഞ്ഞദിവസം കുഴഞ്ഞു വീണു മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. അസ്വാഭാവികമരണത്തിന് കര്‍കാല ടൗണ്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച 'കാന്താര'യുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്.ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂര്‍ണ്ണമായും ചിത്രീകരിച്ചു കഴിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രാകേഷ് പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവാണ് രാകേഷ്. ഇതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി രാകേഷ് മാറി. ഏതാനും തുളു, കന്നഡ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.രണ്ടാഴ്ച മുമ്പ് ഇതേ സിനിമയിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം എഫ് കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു. മേയ് ആറിന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. മേയ് 6ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്‍റെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
https://www.facebook.com/Malayalivartha