സങ്കടമടക്കാനാവാതെ.... റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 25 വര്‍ഷമായി ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവന്ന ഹനീഫ റാസല്‍ഖൈമയില്‍ നിര്യാതനായി

റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 25 വര്‍ഷമായി ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവന്ന ഹനീഫ (47) റാസല്‍ഖൈമയില്‍ നിര്യാതനായി. മലപ്പുറം കോക്കൂര്‍ വയലവളപ്പില്‍ പരേതരായ മൊയ്തു -ഖദീജ ദമ്പതികളുടെ മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
മാതാവ്: ഖദീജ. ഭാര്യ: ഷാനി. മക്കള്‍: ഹനാന്‍, അദ്‌നാന്‍, അഫ്‌നാന്‍. സഹോദരങ്ങള്‍: അലി, ഫാറൂഖ് (അജ്മാന്‍), സിദ്ദീഖ്, ആസിയ, റുഖിയ, സുഹ്‌റ, സുബൈദ, പരേതനായ ഫഖ്‌റു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച രാവിലെ എട്ടിന് കോക്കൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമെന്ന് സഹപ്രവര്‍ത്തകര്‍ . ഹനീഫയുടെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ മലയാളി കൂട്ടായ്മകളും പൗരപ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha