ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു; പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി വാതിൽ അടച്ചു; പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി; ഓടിയെത്തിയവർ കണ്ടത്...!

തിരുവനന്തപുരം സ്വദേശിനി ആനിമോള്‍ ഗില്‍ഡ ദുബായിൽ കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാലിനെ പോലീസ് ചോദ്യത്തെ ചെയ്തു . അബുദാബിയിലെ സ്വകാര്യാശുപത്രിയിലാണ് പ്രതി ജോലി ചെയ്തിരുന്നത് . കൃത്യം നടത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ഇയ്യാൾ ശ്രമിച്ചു . ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകം നടന്ന ദിവസം വൈകുന്നേരം ചായ കുടിച്ച ശേഷം ഇരുവരും ബാൽക്കണിയിൽ നിൽക്കവേ വഴക്കിട്ടു. പെട്ടെന്ന് അബിൻ ലാൽ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോയി. വാതിൽ അടച്ചു. പിന്നാലെ മുറിയിൽ ആനിമോളുടെ നിലവിളി ഉയർന്നു. മറ്റുള്ളവർ ഓടിയെത്തി. അപ്പോൾ അബിൻ ലാൽ മുറിയിൽ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് കിടക്കുകയായിരുന്നു ആനിമോൾ .
ഉടൻതന്നെ അവർ പൊലീസിൽ വിവരമറിയിച്ചു . അബിൻ ലാലിന്റെ ഫോട്ടോ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അബിൻ ലാൽ കുറ്റം സമ്മതിച്ചു.ദുബായ് കരാമയിൽ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം. അബുദാബിയിൽ നിന്ന് എല്ലാ ഞായറാഴ്ചയും അബിൻ ലാൽ ആനിമോളെ കാണാൻ ഈ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു.
https://www.facebook.com/Malayalivartha