നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്; 15 ലക്ഷം രൂപ പിഴയും നല്‍കണം; നാല് കേസുകളിലായി 26 വര്‍ഷം തടവ് ശിക്ഷ; വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രായം പരിഗണിച്ചു കൊണ്ട് തള്ളി; കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തില്‍ വിധിയെത്തുകയാണ് ..പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്.
കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്.ഒരുപക്ഷെ ഇന്നേ വരെ നമ്മളാരും കേട്ടിട്ടില്ലാത്ത ആസ്ട്രല്‍ പ്രൊജക്ഷൻ എന്താണെന്ന് ആളുകൾ ഗൂഗിളിൽ തിരയാൻ തുടങ്ങി ഇതെല്ലം സത്യമാണോ എന്നുള്ളത് നമ്മൾ അന്വേഷിക്കാൻ തുടങ്ങി . കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രൽ പ്രൊജക്‌ഷൻ. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്.
അല്ലെങ്കിൽ, ഒരാൾക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ.ആസ്ട്രൽ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അർഥം.താന്ത്രിക വിദ്യയിലേതുപോലെയുള്ള മാർഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താൻ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ പരീക്ഷണത്തിൽ വിജയിച്ചാൽ വിശാലമായതും മറ്റുള്ളവർക്കു കാണാൻ പറ്റാത്തതുമായ കാഴ്ചകൾ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പർശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവർ പ്രചരിപ്പിക്കുന്നു.ആസ്ട്രൽ പ്രൊജക്‌ഷൻ അഥവാ ഡ്രീം യോഗയിൽ വർഷങ്ങളായി അകപ്പെട്ടു പോയ ഒട്ടേറെ ആളുകളുണ്ട്.
ഇതിൽ എത്താൻ ഘട്ടങ്ങൾ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകർ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദവും ഭ്രാന്തും ചേർന്ന മാനസിക നിലയിലേക്കാണ് ഇരകളെ എത്തിക്കുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ സംബന്ധിച്ചുള്ള മറ്റു പ്രചാരണങ്ങൾ ഇങ്ങനെ : ആസ്ട്രൽ പ്രൊജക‌്ഷൻ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊർജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല. ഈ അവസ്ഥയിൽ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും. ആസ്ട്രൽ ട്രാവൽ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും.
ഇത്തരം ചെയ്തികൾ മതിഭ്രമമുണ്ടാക്കിയേക്കാമെന്നു മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.ഇതൊക്കെ നമ്മുക്ക് കേൾക്കുമ്പോൾ ഒരുപക്ഷെ തമാശ ആയി തോന്നുമെങ്കിലും ഇതിലെല്ലാം വിശ്വസിച്ച് അതിലൊരു പരീക്ഷണമാണ് കേഡല്‍ ജിൻസൺ രാജ ചെയ്തത് .നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കുടുംബത്തോട് തോന്നിയ വിരോധത്താല്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തില്‍ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha