വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

ഭരതന്നൂര്‍ പാലോട്ടുകോണം വിദ്യാ സദനത്തില്‍ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കല്‍ ബൗണ്ടര്‍മുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കുകയും വേണം. ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്.
2014 ജൂലൈ 31നായിരുന്നു കൊലപാതകം നടന്നത്. പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം പണി സ്ഥലത്തുവച്ച് സജി കുമാറിന്റെ മൊബൈല്‍ ഫോണ്‍, വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയില്‍ വിഷ്ണുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവം വിഷ്ണുവിന്റെ മുത്തശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു. സംഭവം നേരില്‍ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛന്‍ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha