സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ.
രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് ബി.ആര്‍.ഗവായ്. ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റീസാണ് ഇദ്ദേഹം.
ഇലക്ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍.എസ്.ഗവായിയുടെ മകനാണ്. ഈ വര്‍ഷം നവംബര്‍ 23 വരെ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു.
"
https://www.facebook.com/Malayalivartha