രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്... ഓഹരിവിപണിയില്‍ നേട്ടം

31 പൈസയുടെ നേട്ടത്തോടെ 85.05 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ കരുത്ത് കാട്ടിയെങ്കിലും പിന്നീട് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എണ്ണ കമ്പനികള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. എണ്ണവില കൂടുന്നത്് മൂലമുള്ള നഷ്ടം കുറയ്ക്കാന്‍ ഇറക്കുമതിക്കാര്‍ ഹെഡ്ജ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഡോളര്‍ ആവശ്യകത വര്‍ധിച്ചത്. ഇതാണ് രൂപയില്‍ പ്രതിഫലിച്ചത്.
ഇന്നലെ ഓഹരി വിപണി കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇതും രൂപയെ സ്വാധീനിച്ചു. അതിനിടെ ഇന്നലത്തെ കനത്ത ഇടിവിന് ശേഷം വ്യാപാരത്തിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇപ്പോള്‍ കാര്യമായ ചലനമില്ല. 200 പോയിന്റ് നേട്ടത്തോടെ 81,300 പോയിന്റിന് മുകളിലാണ് സെന്‍സെക്സ്.
"
https://www.facebook.com/Malayalivartha