ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..

പാകിസ്താനെതിരായ സംഘര്‍ഷത്തിനിടെ പഞ്ചാബിലുള്ള ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്.അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോൾ , അതിൽ ഒരു ചിത്രം വേറിട്ടു നിന്നു. പ്രധാനമന്ത്രി മോദി ജവാന്മാർക്ക് നേരെ കൈവീശുന്നത് അതിൽ ഉണ്ടായിരുന്നു, പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 വ്യോമ പ്രതിരോധ സംവിധാനവും വ്യക്തമായി കാണാം.
ഇത് നൽകുന്ന സന്ദേശം ഇരട്ടിയായിരുന്നു. ജെഎഫ്-17 യുദ്ധവിമാനത്തിൽ നിന്നുള്ള മിസൈലുകൾ ആദംപൂരിലെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചുവെന്ന പാകിസ്ഥാന്റെ വാദത്തെ ഇത് പൊളിച്ചെഴുതി. സർക്കാർ തങ്ങളുടെ സായുധ സേനയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു അത്.ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു.ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ആണവശേഷിയുടെ പേരില്‍ പാകിസ്താന്‍ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, നയമാണ്. ഇന്ത്യന്‍ സൈനികരുടെ കരുത്തില്‍ തോല്‍വികണ്ട പാകിസ്താന്‍ സഹായത്തിനായി പരക്കംപായുകയായിരുന്നു. പാകിസ്താനെതിരായ സൈനികനടപടി തത്കാലം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഭീകരതയും ചര്‍ച്ചയും ഒന്നിച്ചുപോകില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരത, പാക് അധിനിവേശ കശ്മീര്‍ എന്നീവിഷയങ്ങളില്‍മാത്രമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്നും മോദി വ്യക്തമാക്കുകയുണ്ടായി.
പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ച വ്യോമതാവളമാണ് ആദംപൂരിലേത്.എന്നാൽ ഈ ആക്രമണശ്രമം ഇന്ത്യ തകർത്തിരുന്നു. പിന്നാലെ ഇവിടെ ആക്രമിച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഇതിന്റെ മുനയൊടിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇവിടേക്ക് എത്തിയിരിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ പ്രധാനമന്ത്രി തന്നെ ഈ വിവരം പങ്കുവച്ചു. ഇവിടെ എത്തിയതിന് ശേഷമുള്ള ചിത്രങ്ങളും മോദി തന്റെ എക്‌സ് പോസ്‌റ്റിൽ ചേർത്തിട്ടുണ്ട്.ഇന്ന് രാവിലെ ഞാൻ എഎഫ്എസ് ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു.
ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമുണ്ടായിരുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്നഎല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്' മോദി എക്‌സിൽ കുറിച്ചു.മെയ് 7ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദിവസങ്ങൾ നീണ്ടുനിന്ന രൂക്ഷമായ സംഘർഷത്തിന് ശേഷമാണ് മോദിയുടെ സന്ദർശനം നടന്നിരിക്കുന്നത്. നിലവിൽ വെടിനിർത്തൽ കരാർ വന്നതോടെ അതിർത്തി ഏറെക്കുറെ ശാന്തമാണ്.
ഇന്ത്യൻ വ്യോമസേനയുടെ വെസ്‌റ്റേൺ എയർ കമാൻഡിന് കീഴിലുള്ള ആദംപൂർ എയർ ബേസിൽ പ്രധാനമന്ത്രി മോദിയെ എയർ കമ്മഡോർ അജയ് ചൗധരി സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് വെസ്‌റ്റേൺ എയർ കമാൻഡ് നേതൃത്വം നൽകിയിരുന്നു. വെസ്‌റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജീതേന്ദ്ര ചൗധരി വ്യോമസേനാ മേധാവിയുമായി ഏകോപിപ്പിച്ച് ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിച്ചു.അതേസമയം, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും നിർണായകമായ പ്രവർത്തന കമാൻഡുകളിൽ ഒന്നാണ് വെസ്‌റ്റേൺ എയർ കമാൻഡ്.
ജമ്മു കശ്‌മീർ മുതൽ രാജസ്ഥാൻ വരെയുള്ള വിശാലവും തന്ത്രപ്രധാനവുമായ മേഖലയാണ് ഇതിൽ ഉൾപ്പെടുന്നത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ ഇതിന്റെ പരിധിയിലാണ്. തന്ത്രപ്രധാനമായ ചില അതിർത്തികളും വ്യോമതാവളങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു.തന്റെ ഇടപെടല്‍ കൊണ്ട് ആണവ യുദ്ധം ഒഴിവായി എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട കാര്യം. ഇതോടെ ഇന്ത്യയുടെ മിസൈല്‍ കിരാന ഹില്‍സില്‍ എത്തിയെന്ന ശക്തമായ സൂചന തന്നെയാണ് പുറത്തുവരുന്നതും.
https://www.facebook.com/Malayalivartha