സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 400 രൂപയുടെ കുറവ്

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 8805 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. 70,440 രൂപയായാണ് പവന്റെ വിലയിലുണ്ടായ ഇടിവ്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നനിലയിലാണ്. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തിയാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 3,246.95 ഡോളറായി. തിങ്കളാഴ്ച 3,207.30 ഡോളറായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. യു.എസില്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകള്‍ 0.6 ശതമാനം ഉയര്‍ന്ന് 3,237.8 ഡോളറായി.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 500 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 24,700 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്ക് രണ്ട് ശതമാനം നേട്ടമുണ്ടായി.
മൂന്ന് ശതമാനം നേട്ടമാണ് ടാറ്റ സ്റ്റീലിന് ഉണ്ടായത്. കഴിഞ്ഞ ദിവസം യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലികമായ വിരാമമിട്ട് തീരുവ കുറച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha