ശബരിമല നട ഇടവമാസ പൂജകള്‍ക്കായി നാളെ തുറക്കും...

സ്വാമിയേ ശരണമയ്യപ്പാ .... ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറക്കും.
ബുധനാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 15ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും.
ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനം ഒഴിവാക്കിയതിനാല്‍ 18നും 19നും തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ മുഖേനയാണ് ദര്‍ശനം. ബുക്കിങ് പുരോഗമിക്കുകയാണ്. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി പത്തിന് നടയടയ്ക്കും.
https://www.facebook.com/Malayalivartha