എട്ടാം ക്ലാസ്സ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്: ഇത്തവണ വിജയിക്കും! പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...

കോട്ടയം പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഹൈദരാബാദിലെ നഴ്‌സിംഗ് കോളജ് വിദ്യാർഥിനിയായ സിൽഫാ സാജന്റെ (മിന്നു,19 ) ജീവനൊടുക്കിയത്. എട്ടാം ക്ലാസ്സ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്.രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കും.
തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സിൽഫ യുടെ സംസ്കാരം ഇന്ന് മെയ് 13 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
https://www.facebook.com/Malayalivartha