താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവം

താമരശ്ശേരിയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. പനംതോട്ടത്തില്‍ നൗഷാദിന് എതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വീട്ടില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.
ലഹരിക്കടിമയായ നൗഷാദിന്റെ ക്രൂരമര്‍ദനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മകളെയും കൊണ്ട് നസ്ജ വീടു വിട്ടിറങ്ങുകയായിരുന്നു. നൗഷാദിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിരുന്നു. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha