അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു

വീടിന്റെ മുറ്റത്തു നിന്നും പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയര്‍ തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു. അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.
ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന പിക് അപ് വാന്‍ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്‌കാരം നാളെ രാവിലെ 11നു വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha