സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ നീക്കത്തില്‍ പാക്കിസ്ഥാന് ശരിക്കും അടിപതറി..വ്യോമസേനക്ക് അടക്കം വലിയ നാശനഷ്ടങ്ങള്‍..തെളിവുകളുടെ കൂമ്പാരമാണ് ഇന്ത്യ നൽകി കൊണ്ട് ഇരിക്കുന്നത്..

രാജ്യത്തിൻറെ അതിഗംഭീരമായിട്ടുള്ള തിരിച്ചടിയിൽ അഭിമാനിക്കുകയാണ് ഓരോ ഭാരതീയനും . തെളിവ് ചോദിച്ച പാക്സിതാനിപ്പോൾ തെളിവുകളുടെ കൂമ്പാരമാണ് ഇന്ത്യ നൽകി കൊണ്ട് ഇരിക്കുന്നത് . ഇൻഡയുടെ നീക്കങ്ങൾ കൃത്യവും ശക്തവും സത്യമുള്ളത് ആണ് എന്നുള്ളത് കൊണ്ടാണ് ഇന്ത്യക്ക് അത് തെളിവ് സഹിതം വിളിച്ചു പറയാനായിട്ട് സാധിക്കുന്നത് . ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നടപടി പാക്കിസ്ഥാനെ അമ്പേ ഉലച്ചുകളഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സംഹാര താണ്ഡവമാണ് പാക്കിസ്ഥാന്‍ കണ്ടത്.
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ നീക്കത്തില്‍ പാക്കിസ്ഥാന് ശരിക്കും അടിപതറി.നമ്മുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഇന്ത്യ നടത്തിയ നീക്കങ്ങളെ അറ്റാക്ക് കഴിഞ്ഞു മണിക്കൂറുകൾ പിന്നിടുമ്പോൾ വന്നു വിവരിക്കുന്നത് . ഇനി പാകിസ്ഥാൻ എത്രയൊക്കെ കള്ളങ്ങൾ പടച്ചു വിട്ടാലും ഇന്ത്യയുടെ കയ്യിൽ ശക്തമായ തെളിവുകൾ ഉണ്ട് . ഇപ്പോഴിതാ വീണ്ടും പാകിസ്താന്റെ ഒരു സാറ്റലൈറ്റ് ചിത്രം കൂടി പുറത്തു വന്നിരിക്കുകയാണ് . ഇന്ത്യയുടെ അടിയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കി തരുന്ന ഒരു ചിത്രം കൂടിയാണ് അത് . പാക് വ്യോമസേനക്ക് അടക്കം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
പാകിസ്താനിലുടനീളം ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്താന്‍ വ്യോമസേനയുടെഅടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക ജനവാസമേഖലകളിലും പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്പിഎഎഫിന്റെ (പാകിസ്താന്‍ എയര്‍ ഫോഴ്സിന്റെ) എഫ്-16, എഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന സര്‍ഗോധ,
ബൊലാരി തുടങ്ങിയ വ്യോമത്താവളങ്ങളെയും പ്രധാന വെടിമരുന്ന് ഡിപ്പോകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊലാരി വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ചക്ലാലയിലെ നൂര്‍ ഖാന്‍, ഷൊര്‍ക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പസ്രൂര്‍,
ചുനിയന്‍, സര്‍ഗോധ, സ്‌കര്‍ദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യ ലക്ഷ്യമിട്ടു.പാകിസ്താന്‍ വ്യോമത്താവളങ്ങലുണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു നശിപ്പിച്ച വിവിധ പാകിസ്താന്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങള്‍ സേന നേരത്തേ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha