ആണ്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് മകന്‍ തടസപ്പെടുത്തി

കാസര്‍കോട് പത്തുവയസുകാരന്റെ വയറില്‍ ചായപാത്രം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്. യുവതിക്കെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു പത്തുവയസുകാരനോട് ക്രൂരത. സംഭവം പുറത്തായതോടെ യുവതി രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ യുവാവുമായി യുവതി ഫോണില്‍ സംസാരിക്കുന്നതും വീഡിയോ കോള്‍ ചെയ്യുന്നതും പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് തുടരരുതെന്ന് മകന്‍ ആവശ്യപ്പെട്ടിട്ടും യുവതി ചെവികൊണ്ടില്ല. വിവരം അച്ഛനോട് പറയുമെന്ന് മകന്‍ പറഞ്ഞിട്ടും യുവതി പിന്മാറിയില്ല. തുടര്‍ന്ന് പത്തുവയസുകാരനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവദിവസം സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് മകന്‍ തടസപ്പെടുത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ചൂടുള്ള ചായപാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha