യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..

പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ നാളായി ആളുകൾ കഴിയുന്നത് ബങ്കറുകളിലാണ്. കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ എല്ലാ അതിർത്തി ഗ്രാമങ്ങളിലുമുണ്ട്. ചില വീടുകൾക്ക് സമീപം ചെറു ബങ്കറുകളുമുണ്ട്.നിയന്ത്രണ രേഖയിലെ ഷെല്ലാക്രമണം ബാധിച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അടൽ ദുള്ളൂ. ജമ്മു കശ്മീർ ഭരണകൂടം നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനിൽ നിന്നുള്ള ഷെല്ലാക്രമണം സാധാരണക്കാർ പാർക്കുന്ന പ്രദേശങ്ങളെയാണ് ലക്ഷ്യമിട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പലരുടെയും കന്നുകാലികൾ നഷ്ടപ്പെട്ടു. അതിർത്തി കടന്നുള്ള കനത്ത ഷെല്ലാക്രമണം ജമ്മു കശ്മീരിലെ കുപ്‌വാര, ഉറി, പൂഞ്ച് എന്നിവിടങ്ങളിലെ വീടുകൾക്കും ആരാധനാലയങ്ങൾക്കും നാശനഷ്ടം വരുത്തിയിരുന്നു. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലുടനീളം ഏകദേശം 9,500 ബങ്കറുകൾ ഉണ്ട്. എന്നാൽ കൂടുതൽ ബങ്കറുകൾക്കുള്ള ആവശ്യം ഇപ്പോഴുമുണ്ട്. അതിനാൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കും. ദുള്ളൂ പറഞ്ഞു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽഇന്ത്യൻ സൈന്യം പൊട്ടാത്ത ഷെല്ലുകൾ നിർവീര്യമാക്കിയിരുന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള കമ്മ്യൂണിറ്റി ബങ്കറുകൾ പരിശോധിക്കുകയും ഷെല്ലാക്രമണം ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷം ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മറ്റുള്ള യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ഇത്തരം ബങ്കറുകൾ സർവസാധാരണമാണ് . ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയപ്പോൾ കണ്ടതാണ് .
ഗാസയിലുടനീളം കിലോമീറ്ററുകൾ നീളത്തിൽ ഇത്തരത്തിൽ ഭൂഗർഭ അറകൾ ധാരാളമായിരുന്നു. മാസങ്ങളോളം അതിനിടയിൽ ജീവിക്കാൻ സാധിക്കുന്ന തരത്തിൽ വലിയ വലിയ അറകൾ ആയിരുന്നു അതിനിടയിൽ ഹമാസ് പണിതത് . പിന്നീട് യുദ്ധസമാനമായ സാഹചര്യമായപ്പോൾ ഇസ്രയേലിനെ ഇറാൻ ആക്രമിക്കും എന്നൊക്കെ വെല്ലുവിളിച്ചിരുന്ന സമയത്ത് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആക്രമണഭീഷണി മുഴക്കിയ ഇറാനെ പ്രതിരോധിക്കാന്‍ ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കാൻ ഇസ്രായേൽ ഒരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു .
സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റിനാണ് ബങ്കറിന്റെ നിര്‍മ്മാണ ചുമതല ഏല്പിച്ചത് . ഒരുപക്ഷെ രാജ്യത്തിന് നേരെ ആക്രമണമുണ്ടാവുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭ ഈ ബങ്കറിന് കീഴില്‍ നിന്നാകും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയെന്ന് ഈസ്രഈലി മാധ്യമങ്ങൾ അടക്കം റിപ്പോർട് ചെയ്തിരുന്നു
https://www.facebook.com/Malayalivartha


























