കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....

കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം. നാലാം സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റെ പെരുമ ഉയര്‍ന്നത്.
ടോട്ടനം ഹോട്സ്പര്‍, ആസ്റ്റണ്‍ വില്ല, എവര്‍ട്ടണ്‍, ക്രിസ്റ്റല്‍ പാലസ് തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുമായി ഏറ്റുമുട്ടി.
2017ല്‍ പിറവികൊണ്ട അക്കാദമി ആദ്യം മത്സരങ്ങളില്‍നിന്ന് വിട്ടുനിന്നിരുന്നു. പല പ്രായവിഭാഗങ്ങളില്‍ മികച്ച താരങ്ങളെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി തുടങ്ങി.
കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് ടെറി ഫെലാനായിരുന്നു ആദ്യം ചുമതല. പിന്നീട് മുന്‍ താരമായിരുന്ന കെ അനീസ് മുഖ്യപരിശീലകനായി. മലപ്പുറം ജില്ലയിലെ മോങ്ങത്താണ് അക്കാദമിയുടെ ആസ്ഥാനമുള്ളത്. അത്യാധുനിക സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലന ഗ്രൗണ്ട്, ജിം, നീന്തല്‍ക്കുളം, ഹോസ്റ്റലുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. നിലവില്‍ അണ്ടര്‍ 15, 17, 21 ടീമുകളാണുള്ളത്. അക്കാദമിയുടെ ഭാഗമായിതന്നെയാണ് വിദ്യാഭ്യാസവും.
പഠനവും കളിയും ഒന്നിച്ച്. പ്രായവിഭാഗങ്ങളിലായിരുന്നു ആദ്യം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തത്. നാല് വര്‍ഷംമുമ്പ് സംസ്ഥാനത്തെ ക്ലബ് ചാമ്പ്യന്‍ഷിപ്പായ കെപിഎല്ലില്‍ അരങ്ങേറ്റംകുറിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha