വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൃദ്ധ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരാണ് മരിച്ചത്. സക്കറിയ കട്ടിലില്‍ മരിച്ച നിലയിലും അന്നമ്മയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സക്കറിയയുടെ മൃതദേഹത്തിന് പഴക്കമുണ്ട്. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന് എറണാകുളത്താണ് ജോലി ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























