രൂപയുടെ മൂല്യത്തില്‍ ഇടിവ്... ഓഹരിവിപണിയും നഷ്ടത്തില്‍

രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 32 പൈസയുടെ ഇടിവോടെ 85.64 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ആവശ്യകത ഉയര്‍ന്നതും ഓഹരി വിപണി ദുര്‍ബലമായതുമാണ് രൂപയില്‍ പ്രതിഫലിച്ചത്.
ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 85.32ലാണ് രൂപ ക്ലോസ് ചെയ്തത്. ഡോളര്‍, ഓഹരി വിപണി എന്നിവയ്ക്ക് പുറമേ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നീക്കങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്സ് 250 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 81000ന് മുകളിലാണ് സെന്‍സെക്സ്. എച്ച്ഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
ഇതിന് പുറമേ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഇന്‍ഫോസിസ് ഓഹരികളും നഷ്ടത്തിലാണുള്ളത്.
"
https://www.facebook.com/Malayalivartha