പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..

വീണ്ടും ഭീകര വാദികളെ വളർത്താൻ പണമൊഴുക്കാൻ പാക്കിസ്ഥാൻ . ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന് പാക്ക് സര്‍ക്കാറില്‍ നിന്നും കോടികള്‍ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്.
അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് ദ് ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലെ ഒരു ലക്ഷ്യം ജയ്‌ഷെ ആസ്ഥാനമായ ബഹാവല്‍പുരിലെ ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹില്‍ ആയിരുന്നു. ലഹോറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഇത്.
മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് പത്രകുറിപ്പിലുള്ളത്.
https://www.facebook.com/Malayalivartha