Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം...

15 MAY 2025 09:34 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം. അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിവെച്ച പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താന്‍ തീരുമാനിച്ചതോടെ ഈ മത്സരത്തില്‍ പഞ്ചാബ് നേടിയ റണ്ണുകളും ഡല്‍ഹി നേടിയ വിക്കറ്റുകളും ഐപിഎല്‍ റെക്കോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കി. ഇതോടെ മത്സരത്തില്‍ 34 പന്തില്‍ 70 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി.

ഡല്‍ഹിക്കെതിരായ മത്സരം നിര്‍ത്തിവെച്ചപ്പോള്‍ 12 കളികളില്‍ 417 റണ്‍സുമായി പ്രിയാന്‍ഷ് ആര്യ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഈ മത്സരത്തിലെ റെക്കോര്‍ഡുകളെല്ലാം ഒഴിവാക്കാനായി തീരുമാനിച്ചതോടെ 11 കളികളില്‍ 347 റണ്‍സുമായി പ്രിയാന്‍ഷ് പതിനഞ്ചാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

ഡല്‍ഹിക്കെതിരെ 28 പന്തില്‍ 50 റണ്‍സടിച്ച് 12 കളികളില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആറാമതെത്തിയ പഞ്ചാബിന്റെ മറ്റൊരു ഓപ്പണര്‍ പ്രഭ്സിമ്രാനാകാട്ടെ ഒരു സ്ഥാനം മാത്രമെ നഷ്ടമായുള്ളൂവെന്ന ആശ്വാസമുണ്ട്. പുതിയ പട്ടികയില്‍ 11 കളികളില്‍ 437 റണ്‍സുമായി ഏഴാമതാണ് പ്രഭ്സിമ്രാന്‍.

പ്രിയാന്‍ഷ് ആര്യ പുറത്തായതോടെ ഡല്‍ഹിയുടെ കെ എല്‍ രാഹുല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തിയതെന്നതാണ് മാറ്റം. 10 കളികളില്‍ 381 റണ്‍സുമായാണ് രാഹുല്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ 11 കളികളില്‍ 405 റണ്‍സുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പഞ്ചാബ് ഡല്‍ഹി മത്സരം നിര്‍ത്തുമ്പോള്‍ ശ്രേയസ് റണ്ണൊന്നുമെടുക്കാതെ ക്രീസിലുണ്ടായിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഡല്‍ഹിക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്യുകായിരുന്ന പഞ്ചാബ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. മാറ്റിവെച്ച പഞ്ചാബ്-ഡല്‍ഹി മത്സരം പുതുക്കിയ മത്സരക്രമം അനുസരിച്ച് 24ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് നടക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends