Widgets Magazine
24
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുകുട്ടികളുമായാണ് ഇയാൾക്ക് കൂടുതലും കൂട്ട്; പ്രതി പീഡോഫിലിക്: മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷണം: ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു...


വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം... ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.... പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്


ഉത്തർപ്രദേശിലെയും ഡൽഹി-എൻ‌സി‌ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ്..കുറഞ്ഞത് 50 പേരുടെ ജീവൻ അപഹരിക്കുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തു..


ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച..


അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ

കടയ്ക്കാവൂരില്‍ എട്ട് മാസമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന കേസ്... അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ജൂലൈ 4 ന് ഹാജരാക്കാന്‍ ഉത്തരവ്

24 MAY 2025 07:50 AM IST
മലയാളി വാര്‍ത്ത

കടയ്ക്കാവൂരില്‍ അമ്മയും കാമുകന്മാരും ചേര്‍ന്ന് 8 മാസം പ്രായമുള്ള സുപ്രിയയെന്ന പിഞ്ചു കുഞ്ഞിനെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുഞ്ഞിന്റെഅന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ജൂലൈ 4 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായി പോലീസ് കുറ്റപത്രത്തില്‍ പ്രാഥമിക വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറിന്റേതാണുത്തരവ്.

തൊണ്ടി മുതലുകളുടെ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട്) എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനുവരി 1 നകം ഒന്നാം പ്രതിക്ക് നല്‍കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. കേസ് പ്രതിരോധിച്ച് നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്ന ഒന്നാം പ്രതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പ്രതികളായ കൈക്കുഞ്ഞിന്റെ പെറ്റമ്മ ചന്ദ്രപ്രഭ (36/2015) , ഓട്ടോ ഡ്രൈവര്‍ അജേഷ് , പ്രവാസി വിതുര സ്വദേശി സനില്‍ എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ ഉത്തരവിട്ടപ്പോഴാണ് ഒന്നാം പ്രതിയുടെ ഹര്‍ജിയെത്തിയത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം) , 109 (കൊലക്കുള്ള പ്രേരണ), 34 (പൊതു ഉദ്ദേശ്യ കാര്യത്തിനായി ഒന്നില്‍ കൂടുതല്‍ പേര്‍ ചെയ്യുന്ന പ്രവൃത്തികള്‍) എന്നീ സെഷന്‍സ് കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി കേസെടുത്തത്. കുറ്റം തെളിയുന്ന പക്ഷം 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ വിചാരണക്ക് മുന്നോടിയായി പോലീസ് കുറ്റപത്രവും അനുബന്ധ കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ടു തയ്യാറാക്കുന്ന കോടതി കുറ്റപത്രം (രീൗൃ േരവമൃഴല) പ്രതികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താനാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്.

സംസ്ഥാനം നടുങ്ങിയ സംഭവം നടന്നത് 2015 മെയ് എട്ടാം തീയതിയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചാല്‍ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാര്‍ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകമെന്നാണ് കേസ്.എല്ലാം മറയ്ക്കാന്‍ മരണ കാരണം ഉറക്കത്തില്‍ താന്‍ അറിയാതെ കുട്ടിയുടെ മേല്‍ കിടന്ന് ശ്വാസം മുട്ടി മരിച്ചതാകാമെന്നും കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചതാകാമെന്നും മറ്റും പറഞ്ഞ് സമര്‍ത്ഥമായി നാടകവും കളിച്ചു;
ആമാശയത്തിലും ശ്വാസകോശത്തിലും അമിതമായി വെള്ളമുണ്ടെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലിലാണ് പ്രതികള്‍ കുടുങ്ങിയത്.( ജീവനോടെ ഒരാള്‍ വെള്ളത്തില്‍ വീഴുമ്പോഴും വെള്ളത്തില്‍ മുക്കി വെക്കുമ്പോഴും കൊന്ന ശേഷം വെള്ളത്തിലിടുമ്പോഴും ആമാശയത്തിലും ശ്വാസകോശത്തിലും എത്തുന്ന (കുടിക്കുന്ന) വെള്ളത്തിന്റെ തോതിലുള്ള വ്യത്യാസമാണ് മിണ്ടാപ്രാണിയുടെ അരുംകൊലയുടെ ചുരുളഴിച്ചത് ).
തുടര്‍ന്ന് മെയ് 14 ന് ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരെ കടക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂരില്‍ കീഴാറ്റിങ്ങലിലാണ് മെയ് എട്ടിന് കൊടുംക്രൂരത നടന്നത്. എട്ടുമാസം പ്രായമായ സുപ്രിയയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വഴിത്തിരിവിലേക്ക് എത്തുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതോടെ കള്ളത്തരം പൊളിഞ്ഞു.


ക്രൂരതകാട്ടിയ അമ്മ അറസ്റ്റിലാവുകയും ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലില്‍ കാമുകന്‍ വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്. വിതുര സ്വദേശി സനലിന്റെ കുട്ടിയാണ് സുപ്രിയ. എന്നാല്‍ ഇക്കാര്യത്തില്‍ സനലിന് ചില സംശയങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകം. സനലിന്റെ സഹായി അയിലം സ്വദേശി അജിതുമായി ചന്ദ്രപ്രഭക്ക് ബന്ധമുണ്ടെന്നായിരുന്നു സനലിന്റെ സംശയം. ഈ സംശയങ്ങളാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കുട്ടിയെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് അമിതമായി വെള്ളംകുടിച്ചാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്.


പ്രേരണക്കുറ്റത്തിനാണ് മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാര്‍ത്തികയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. കുഞ്ഞില്ലെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കാമുകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇവര്‍ക്ക് രണ്ട് പേരുമായി ഒരേസമയം പ്രണയമുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ ഒരു കാമുകന്‍ അജേഷിന്റേതാണ് കുട്ടി. കുഞ്ഞിനെ സ്വീകരിക്കാന്‍ ഇയാള്‍ തയ്യാറായില്ല. കുഞ്ഞില്ലെങ്കില്‍ സ്വീകരിക്കാമെന്ന് വിദേശത്ത് ജോലിയുള്ള മറ്റേ കാമുകന്‍ സനില്‍ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ കൊല നടത്തിയത് എന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

അതിരാവിലെ കുഞ്ഞിനെ ടെറസിലേക്ക് കൊണ്ടുപോയി ടാങ്കില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് ചന്ദ്രപ്രഭ സമ്മതിച്ചതായുള്ള കുറ്റസമ്മത മൊഴി പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതിനു ശേഷം, ഇവര്‍ കുഞ്ഞ് അബദ്ധത്തില്‍ വീണ് മരിച്ചതായും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞ് പൊലീസിനെ വിളിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയില്‍ കൊണ്ടുപോയി. യുവതി പറയുന്നത് സത്യമാണെന്നായിരുന്നു പൊലീസിന്റെ ധാരണ. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. അതിനിടെ, ചന്ദ്രപ്രഭ മാനസികാസ്വസ്ഥ്യത്തിന് ചികില്‍സയില്‍ ആയിരുന്നതായി പിതാവ് പൊലീസിന് മൊഴി നല്‍കി.


കുട്ടിയുടെ മരണ വിവരം പൊലീസിനെ അറിയിച്ചത് അമ്മയായിരുന്നു. വെള്ളത്തില്‍ കുട്ടി വീണു മരിച്ചുവെന്നായിരുന്നു വിശദീകരണം. ഇതില്‍ പൊലീസിന് അസ്വാഭാവികത തോന്നി. അത് തന്നെയാണ് കേസിന്റെ ഗതി മാറ്റി മറിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ച ശേഷം ഉറങ്ങിക്കിടന്നിരുന്ന താന്‍ ഒപ്പം കിടന്നിരുന്ന കുഞ്ഞിന്റെ പുറത്തേക്ക് മറിഞ്ഞു വീണുവെന്നും ഇതിനു ശേഷം കുഞ്ഞിന് അനക്കമില്ലെന്നും ചന്ദ്രപ്രഭ തന്നെയാണ് വെള്ളിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നുവെന്ന് പരിശോധനയില്‍ മനസിലായി. ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കുഞ്ഞ് മരിച്ചതെന്നും വ്യക്തമായി.സംഭവത്തിനുശേഷം തിരുവനന്തപുരം വനിതാമന്ദിരത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു ചന്ദ്രപ്രഭ. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അംശം കണ്ടെത്തിയതോടെ കുട്ടിയെ മുക്കി കൊന്നതാണെന്ന് പൊലീസ് ഉറപ്പിച്ചു. ചന്ദ്രപ്രഭ കിടന്നുറങ്ങി എന്നു പറഞ്ഞ സമയവും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ പറഞ്ഞ സമയവും തമ്മിലുള്ള പൊരുത്തക്കേടും വിനയായി. ഇതോടെ എല്ലാം തുറന്ന് സമ്മതിക്കേണ്ടി വന്നു.


വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് ചന്ദ്രപ്രഭ കുഞ്ഞിനെ വീട്ടിലെ വാട്ടര്‍ടാങ്കില്‍ മുക്കിപ്പിടിച്ചു. ഇതിനു ശേഷം ശരീരത്ത് ശക്തിയായി അമര്‍ത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് കുഞ്ഞ് മരിച്ചത്. ഈ കുഞ്ഞുമായി രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രപ്രഭ. അടുത്ത ദിവസം രാവിലെ 7 മണിയോടെ മരിച്ചു വിറങ്ങലിച്ച കുഞ്ഞിനെ തോളിലേറ്റി പുതിയ കഥ അവതരിപ്പിച്ചു. മുറ്റത്ത് കുഞ്ഞുമായി കരഞ്ഞുനില്‍ക്കുന്ന ഇവരെക്കണ്ട അയല്‍വാസി കാരണം ചോദിച്ചപ്പോള്‍കുഞ്ഞ് അനങ്ങുന്നില്ലയെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്. ഇതെല്ലാം കൊലപാതകം മറയ്ക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് എല്ലം നടപ്പാക്കിയത്. ഒന്നര വര്‍ഷത്തോളമായി ചന്ദ്രപ്രഭ ഈ വാടക വീട്ടില്‍ താമസമാക്കിയിട്ട്. എന്നിട്ടും അയല്‍ക്കാരുമായിപ്പോലും യാതൊരുവിധ അടുപ്പവും ഇവര്‍ക്കുണ്ടായിരുന്നില്ല. ബന്ധുക്കളും വരാറില്ലായിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഒരാളാണ് ചന്ദ്രപ്രഭയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ ഒരു വീട്ടില്‍ ഇവര്‍ താമസമാക്കി. ഈ സമയത്താണ് ഗള്‍ഫുകാരനായ സനലുമായി പരിചയപ്പെടുന്നത്. ഭാര്യയും രണ്ടുകുട്ടികളുടെ അച്ഛനുമായ ഇയാള്‍ ചന്ദ്രപ്രഭയുടെ സംരക്ഷണം ഏറ്റെടുത്തു. ചന്ദ്രപ്രഭയ്ക്ക് കാറും ഓട്ടോയും ഇയാള്‍ വാങ്ങിക്കൊടുത്തു. അവനവഞ്ചേരിയിലെ തന്നെ അയല്‍ക്കാരനായ അജേഷ് ഓട്ടോയില്‍ ഡ്രൈവറായെത്തി്. ഇതിനിടെയാണ് ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം തുടങ്ങുന്നത്. ഇയാളുമായി ചന്ദ്രപ്രഭയ്ക്ക് ബന്ധമുണ്ടെന്ന് ഗള്‍ഫുകാരന് സംശയമുണ്ടായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റിങ്ങലിലെ വാടക വീട്ടിലെത്തുന്നത്.


ചന്ദ്രപ്രഭയ്ക്ക് കുട്ടി ജനിച്ചതോടെ പിന്നെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചന്ദ്രപ്രഭയും സനലും തമ്മില്‍ തര്‍ക്കമായി. കുഞ്ഞ് ഒരു പ്രശ്നമാകുമോ എന്നു കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കാമുകന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ഒറ്റയ്ക്ക് നടപ്പാക്കി. കാമുകന്മാരുമൊത്ത് സുഖ ജീവിതമായിരുന്നു ലക്ഷ്യം. ചന്ദ്രപ്രഭയുമായി അടുപ്പമുണ്ടായിരുന്ന സനല്‍ അടുത്തിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയശേഷം പൈലിംങ് ജോലികള്‍ക്കായി പോവുകയായിരുന്നു. ഇതിനിടെ ഇയാള്‍ തന്നെ പീഡിപ്പിക്കുന്നതായി കാട്ടി കുഞ്ഞിന്റെ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ചന്ദ്രപ്രഭ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇങ്ങനെയൊരു പരാതി എന്തിനാണ് നല്‍കിയതെന്ന് പൊലീസ് അന്വേഷിച്ചു. അതിന് ശേഷമാകാം കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കുട്ടിയെ ഒഴിവാക്കിയാല്‍ ചന്ദ്രപ്രഭയെ സ്വീകരിക്കാമെന്ന് അജേഷ് പറഞ്ഞിരുന്നത്രേ. ഇത് തുടര്‍ന്നാണ് കൊല. എന്നാല്‍ സനലിനും ഇതേക്കുറിച്ച് വിവരം ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ള രീതിയിലാണ് ചന്ദ്രപ്രഭ കേസന്വേഷണ ഘട്ടത്തില്‍ പെരുമാറിയത്. ഇത് അഭിനയമാകാമെന്നാണ് പൊലീസിന്റെ സംശയം. വാടക കുടിശ്ശികയുടെ പേരില്‍ വീട്ടില്‍ നിന്നിറങ്ങണമെന്ന് വീട്ടുടമ പറഞ്ഞപ്പോഴും ഇവര്‍ മാനസികാസ്ഥ്യമുള്ള രീതിയില്‍ പെരുമാറിയിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന ശേഷവും മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ചുവെന്നും പൊലീസിന് ചന്ദ്രപ്രഭ നല്‍കിയ മൊഴി കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.'


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍  (35 minutes ago)

ചലച്ചിത്ര നടന്‍ മുകുള്‍ ദേവ്  (1 hour ago)

നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഈ തള്ള ഇന്നലെ രാത്രി സെല്ലിൽ കാട്ടിക്കൂട്ടിയത് ഈ കാലത്തിയുടെ മുഖം ഇത് ചിത്രം പുറത്ത്, പിന്നിൽ കാമുകൻ..?  (1 hour ago)

ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.  (1 hour ago)

ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്ന് സംശയം...  (2 hours ago)

കാമവെറിയൻ കൊച്ചച്ചന്റെ ചിത്രം പുറത്ത്..! പക്ഷേ...! രാത്രിൽ കൊച്ചച്ഛന്റെ നെഞ്ചിൽ കിടത്തി ഉറക്കി മണിക്കൂറിനുള്ളിൽ  (2 hours ago)

ബംഗളൂരുവിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 hours ago)

കുഞ്ഞിനും കൊച്ചച്ഛൻ മതി വശീകരിച്ച് വീഴ്ത്തിയത് ഇങ്ങനെ..! കാലന്റെ മുറിയിൽ തെളിവ്..! ബെഡ്ഷീറ്റും തലയിളയിലും വരെ...!  (2 hours ago)

കൊച്ചുകുട്ടികളുമായാണ് ഇയാൾക്ക് കൂടുതലും കൂട്ട്; പ്രതി പീഡോഫിലിക്: മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷണം: ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു...  (2 hours ago)

മുറി പുറത്ത് നിന്ന് പൂട്ടിയ നിലയില്‍....  (2 hours ago)

ഞാൻ അവളെ കുളിപ്പിച്ചു സാറെ കസ്റ്റഡിയിൽ കൊച്ചച്ഛന്റെ നിലവിളി.. ഈ കെട്ടവനെ പിഴിഞ്ഞെടുക്കണം  (2 hours ago)

ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി  (2 hours ago)

Malayali Vartha Recommends