തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..

തുർക്കിക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇപ്പോൾ ആകെ പെട്ടിരിക്കുകയാണ് രാജ്യം . തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന് പിന്തുണയുമായി ഓടിയപ്പോള്‍, തങ്ങള്‍ക്ക് ഇത്രയേറെ നഷ്ടപെടാനുണ്ടാകും എന്ന് തുര്‍ക്കി സ്വപ്നത്തില്‍ പോലും ചിന്തിച്ച് കാണില്ല. ഏതായാലും ഇപ്പോഴിതാ എർദോഗന്റെ നീക്കം ഞെട്ടലുണ്ടാക്കിപ്പിക്കുന്നതാണ് . തുര്‍ക്കിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള പുറപ്പാടിലാണ്.
ചൈനയെപ്പോലെ എര്‍ദോഗനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവെച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ബഹിരാകാശത്ത് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതിനായി ഒരു ബഹിരാകാശ പോര്‍ട്ട് നിര്‍മ്മിക്കാനുള്ള സ്ഥലം അദ്ദേഹം അന്വേഷിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ഹോണ്‍ ഓഫ് ആഫ്രിക്ക’യില്‍ സൊമാലിയയുമായി ഒരു ബഹിരാകാശ തുറമുഖം നിര്‍മ്മിക്കുന്നതിനായി തുര്‍ക്കി ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിലൂടെ, ‘ഹോണ്‍ ഓഫ് ആഫ്രിക്ക’യില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല,
ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കാനും സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ് നിര്‍മ്മിക്കാനും തുര്‍ക്കി ശ്രമിക്കുന്നു. ഇതിലൂടെ, സൊമാലിയയിലെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്താനാണ് തുര്‍ക്കി ആഗ്രഹിക്കുന്നത്.തുര്‍ക്കിയുടെ ഈ പദ്ധതി ഇന്ത്യയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പാക്കിസ്ഥാനെ സഹായിക്കാന്‍ തുര്‍ക്കി നിലകൊണ്ട രീതി ഭാവിയില്‍ പുതിയ അപകടങ്ങളിലേക്കുള്ള വാതില്‍ കൂടിയാണ് തുറക്കുന്നത്.
https://www.facebook.com/Malayalivartha