'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..

മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരികയാണ് ഇപ്പോൾ . കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയുടെ മാതാവിനെ കൗണ്‍സിലിങിന് വിധേയമക്കിയിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞതിനൊപ്പം ചേര്‍ത്ത് വച്ച വാചകം ഇതായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍ രണ്ടു ദിവസം മുമ്പ് പ്രതികരിച്ചിരുന്നു.
ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ നേരെ ഇളയ സഹോദരനാണ്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ്. അവിവാഹിതനും. കുട്ടിയുടെ അച്ഛന് മറ്റൊരു അനുജന്‍ കൂടിയുണ്ട്. ഇയാളും അവിവാഹിതനാണ്. രണ്ടു സഹോദരന്മാരും മൂന്ന് വയസ്സുകാരിയുടെ വീട്ടിന് തൊട്ടടുത്താണ് താമസം. പെണ്‍കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മൂന്ന് മക്കളാണ്. എല്ലാവരും പുരുഷന്മാര്‍. അതുകൊണ്ട് തന്നെ കുടുംബത്തില്‍ പിറന്ന പെണ്‍തരിയോട് കൂടുതല്‍ വാല്‍സല്യം അവര്‍ കാട്ടി. എന്നാല്‍ ഈ വാല്‍സല്യത്തിന് ഇടയില്‍ ചില അരുതായ്മകള്‍ ആ അമ്മ കണ്ടെത്തിയിരുന്നു.
അത് തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നു അമ്മയെ മാനസിക രോഗിയാക്കി മാറ്റാനുള്ള കുതന്ത്രങ്ങള്‍ നടന്നത്.ഒരു കണക്കിന് ആ സ്‌ത്രീ എന്ത് ചെയ്യും. കുഞ്ഞിനെ ഉപദ്രവിച്ചവനെ സംരക്ഷിക്കാൻ ആയിരിക്കും ആ വീട്ടിൽ ആളുണ്ടാവുക. കുഞ്ഞിന്റെ അച്ഛൻ സഹിതം. എന്തു ചെയ്യണമെന്നറിയാതെ ചെയ്തു പോയതാവും. ആ കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്ക് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലാരിക്കാം... കുഞ്ഞ് മരിച്ച് കിടക്കുമ്പോളും കുഞ്ഞിന്റെ അമ്മയുടെ കുറ്റം മാത്രം നിവർന്ന് നിന്ന് പറയുന്ന അച്ഛനും അച്ഛന്റെ കുടുംബാഗങ്ങളും,
അവരൊക്കെ ആ കുഞ്ഞിനോട് ഈ ക്രൂരത ചെയ്യാൻ കൂട്ടുനിന്നിട്ടിട്ടുണ്ടാവാം... അമ്മ മൊഴി നൽകിയത് ആ കുഞ്ഞിനെ "കൊല്ലാൻ തോന്നി" എന്നാണ്, സത്യാണ് ആ കുഞ്ഞ് എന്തിനാ വെറുതെ ആ ഭാരവും വേദനയും പേറി ജീവിക്കണം... ഇത്രയും നാളും നോക്കി നൊന്ത് പ്രസവിച്ച അമ്മ മനസ്സ് കല്ലാക്കി ഇത് ചെയ്തെങ്കിൽ ആ മനസ്സിനെ അങ്ങനെ ആക്കിയത് ആ കുടുംബത്തിൽ ഉള്ളവരാണ്... അവർ ഓരോത്തവരും ആണ് ശിക്ഷിക്കപെടേണ്ടത്.തുടങ്ങിയ കമ്മന്റുകളാണ് ഉയരുന്നത് .
https://www.facebook.com/Malayalivartha