ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു ... യാത്രക്കാര്‍ക്ക് രക്ഷകനായത് കണ്ടക്ടര്‍

കണ്ടക്ടറുടെ മനഃസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി... മൂപ്പതോളം യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു. യാത്രക്കാര്‍ക്ക് രക്ഷയായത് കണ്ടക്ടറുടെ മനഃസാന്നിധ്യം. പഴനി ബസ്സ്റ്റാന്‍ഡില്‍ നിന്ന് പുതുക്കോട്ടയിലേക്ക് 30 യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്നലെയാണു സംഭവം.
നെഞ്ചുവേദനയെത്തുടര്‍ന്ന് ഡ്രൈവര്‍ പ്രഭു കുഴഞ്ഞു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ വിമല്‍, സാഹസികമായി കൈകൊണ്ട് ബ്രേക്കമര്‍ത്തി വണ്ടി നിര്‍ത്തുകയായിരുന്നു. കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ഡ്രൈവറെ താങ്ങിയെടുത്ത് പുറത്തെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പഴനി പൊലീസ് .
https://www.facebook.com/Malayalivartha