Widgets Magazine
28
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...


ചാരവൃത്തി കേസില്‍ കൂടുതല്‍ പേര്‍ പിടിയിൽ.. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയ അടുത്തയാൾ..ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു..


കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?


പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...

വമ്പൻ സ്ഫോടനം..?കടലിൽ ആസ്തലീന്‍ പൊട്ടിത്തെറിക്കും 264 ടണ്‍ കാത്സ്യം കാര്‍ബൈഡ് കടലിൽ..കേന്ദ്രത്തിന്റെ മരണമണി..!

26 MAY 2025 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പാലക്കാട്ട് 20കാരനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ കെമിക്കലെന്ന്പറഞ്ഞ് പേടിപ്പിച്ചവർ ഇതൊന്നും നീക്കം ചെയ്യാനില്ലേ...!

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക

 കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള ഒരു കണ്ടെയ്നർ കൊല്ലത്ത് അടിഞ്ഞു. കരുനാഗപ്പള്ളിക്ക് സമീപം ചെറിയഴീക്കൽ തീരത്താണ് വെള്ള നിറത്തിലുള്ള കണ്ടെയ്നർ അടിഞ്ഞത്.ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.തീരത്ത് അടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നർ എന്നാണ് നിഗമനം . ശക്തികുളങ്ങര മദാമ്മ തോപ്പിൽ 3 കണ്ടെയ്നറുകൾ കൂടി അടിഞ്ഞിട്ടുണ്ട്. നീണ്ടകര പരിമണം തീരത്ത് മൂന്നെണ്ണം കൂടി അടിഞ്ഞിട്ടുണ്ട്. ഇതുവരെ അടിഞ്ഞത് 7 എണ്ണമാണ്.

കപ്പലിലെ കണ്ടെയ്നറുകൾ കൂടുതൽ ഇടങ്ങളിൽ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാർഡിൻ്റെ സക്ഷം കപ്പൽ പുറംകടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചിരുന്നു.        

കപ്പൽ മുങ്ങിയ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ അലക്സ്‌ വർഗീസാണ് നിർദേശം നൽകിയത് . കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന് ആശങ്കയുണ്ട്. ജല വിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.

മുങ്ങി താണ കപ്പല്‍ ഉയര്‍ത്തുന്നത് വലിയ ഭീഷണി. 16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലി?ലുണ്ട്. വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഇത് അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിക്കാം. മറ്റു 13 കണ്ടെയ്നറില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സംസ്ഥാനം നേരിടാന്‍ പോകുന്നത് വമ്പന്‍ ഭീഷണിയാണ്. കപ്പലിലെ ഭാരമുള്ള കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചെന്നാണ് സൂചന. കടലിലെ സമ്മര്‍ദ്ദം കാരണം കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി സമ്പര്‍ക്കത്തിലായാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കും. കപ്പല്‍ പാതയിലൂടെ പോകുന്ന കപ്പലുകളും അപകടത്തില്‍ പെടും. അതുകൊണ്ട് തന്നെ കൊച്ചി തീരത്ത് വലിയ ജാഗ്രതയാണ്. കടലിനുള്ളില്‍ അപകടകരമായ കണ്ടെയ്‌നറുകള്‍ വീണിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ ജലവുമായി സമ്പര്‍ക്കത്തില്‍ ആകുമെന്ന് പ്രവചിക്കാനും കഴിയില്ല. അതായത് കടലില്‍ വീണെങ്കില്‍ ദീര്‍ഘകാലം ഭീതി തുടരും.

ജലവുമായി കടലില്‍ വച്ച് സ്‌ഫോടനം സംഭവിച്ചാല്‍ തീ അണയും. കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുന്ന ഘട്ടത്തിലാണ് വെള്ളവുമായി കലര്‍ന്ന് രാസപ്രവര്‍ത്തനം നടക്കുന്നതെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകും. നിശ്ചിത അകലം പാലിച്ച് കണ്ടെയ്‌നറുകളെ വിഴിഞ്ഞം,കൊച്ചി പോര്‍ട്ടുകളിലേക്ക് വലിച്ച് കയറ്റുകയാണ് പോംവഴി. അതീവസുരക്ഷയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് രാസപ്രവര്‍ത്തനം നടത്തി അസറ്റ്‌ലിന്‍ വാതകമുണ്ടാക്കുന്നത്. ഇത് സിലിണ്ടറുകളില്‍ നിറച്ച് വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. കട്ടകളായും പൊടിയായും കാത്സ്യം കാര്‍ബണേറ്റ് സൂക്ഷിക്കാം, കണ്ടെയ്‌നറില്‍ എങ്ങനെയെന്ന് വ്യക്തമല്ല. കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടിയുന്നത് അപകടമാണ്. അതിനാല്‍ പ്രത്യേക ജാഗ്രതവേണം.കണ്ടെയ്‌നറുകള്‍ മാറ്റുന്നതും വെള്ളത്തിനിന്നുള്ള ഓയില്‍ നീക്കവും ശ്രമകരമാണ്.    

അപകടത്തില്‍പ്പെട്ട് മുങ്ങിയ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3ല്‍ നിന്നു നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പല്‍ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്.

കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞിട്ടുണ്ട്. കപ്പലില്‍ നിന്നു കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയ്‌സ്) വിലയിരുത്തല്‍. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാം.

അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.



കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ പതിമൂന്ന് എണ്ണത്തില്‍ അപകടകരമായ ചരക്കുകളെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. കടലില്‍ വീണ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണ്. വെള്ളവുമായി കലര്‍ന്നാല്‍ സ്‌ഫോടനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, കണ്ടെയ്‌നറുകള്‍ മാറ്റിയില്ലെങ്കില്‍ സഞ്ചരിക്കുന്ന ടൈം ബോംബാകുമെന്നും വിദഗ്ധര്‍ പറയുന്നു.    

അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും 640 കണ്ടെയ്‌നറുകളില്‍ നൂറെണ്ണം വേര്‍പെട്ട് കടലില്‍ വീണിരുന്നു. പന്ത്രണ്ടു കണ്ടെയ്‌നറുകളിലാണ് മാരക സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് ഉള്ളത്. കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതും ആയിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാല്‍സ്യം കാര്‍ബേഡ് അടങ്ങിയ 12 കണ്ടെയ്‌നകളും ഉള്ളത്.

ഒരു കണ്ടെയ്‌നര്‍ 22 ടണ്‍ ഭാരം വരും. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. വെല്‍ഡിങ് മെഷീനില്‍ ഉപയോഗിക്കുന്നത് അസറ്റലിന്‍ വാതകമാണ്.

കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലര്‍ന്നാല്‍

നിറമില്ലാത്ത, ഖരരൂപത്തിലുള്ള രാസവസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. കാല്‍സ്യം അസറ്റിലൈഡ് എന്നും അറിയപ്പെടുന്നു. ചുണ്ണാമ്പുകല്ലും (കാല്‍സ്യം ഓക്‌സൈഡ്) കല്‍ക്കരിയും (കാര്‍ബണ്‍) 2000 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി അസറ്റിലിന്‍ വാതകം ഉണ്ടാക്കാനാണ് കാല്‍സ്യം കാര്‍ബൈഡ് പ്രധാനമായും ഉപയോഗിക്കുന്നത്.

അതേസമയം കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുമ്പോള്‍ അപകടകരമായ രീതിയില്‍ പ്രതികരിക്കും. ഈ പ്രതികരണം താപനില കൂട്ടുകയും തീപിടിക്കാന്‍ സാധ്യതയുള്ള അസറ്റിലിന്‍ വാതകം പുറത്തുവിടുകയും ചെയ്യും. ഇത് ജലത്തിന്റെ പിഎച്ച് (pH) ലെവല്‍ കൂട്ടുകയും ജലജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.        

മാങ്ങ പഴുപ്പിക്കുന്നവനെന്ന ചീത്തപ്പേരും


അന്യ നാടുകളില്‍ നിന്നാണ് കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാങ്ങ പഴുപ്പിക്കാന്‍ മാരകമായ വിഷമായ കാല്‍സ്യം കാര്‍ബൈഡ് കലര്‍ത്തുന്നതായാണ് കണ്ടെത്തിയത്. കാല്‍സ്യം കാര്‍ബൈഡ് ശരീരത്തില്‍ എത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇത് തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്‌നം എന്നിവയ്ക്കും കാരണമാകുന്നു. കൂടാതെ, ഭാവിയില്‍ അന്നനാളം, വന്‍ കുടല്‍, കരള്‍ എന്നിവിടങ്ങളില്‍ ക്യാന്‍സറിനും ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തൊടരുത്, അടുത്ത് പോകരുത്

കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുത്, അടുത്ത് പോകരുത്. കപ്പല്‍ മുങ്ങിയ മേഖലയില്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറിതല യോഗത്തിന് ശേഷം സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നൗട്ടിക്കല്‍മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരികയാണ്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ ഉള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്‍ടെയ്‌നര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരം പൂര്‍ണ്ണമായും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.      

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞാല്‍ തൊടാനോ അടുത്തുപോകാനോ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ കണ്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. കൂട്ടം കൂടി നില്‍ക്കാനോ വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കാനോ പാടില്ലെന്നും ദൂരെ മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും ചേര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 ഫിലിപ്പീന്‍സ് പൗരന്മാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഒരു ജോര്‍ജിയക്കാരനും റഷ്യന്‍ പൗരനായ ക്യാപ്റ്റനുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കണ്ടെയ്‌നറുകളില്‍ ഉള്ള രാസവസ്തു കടലില്‍ കലരാനുള്ള സാധ്യത ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ പ്രതികരണ കപ്പലായ 'സക്ഷം' കടലില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, പ്രദേശം നിരീക്ഷിക്കുന്നതിനായി ഓയില്‍ സ്പില്‍ മാപ്പിങ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഡോര്‍ണിയര്‍ വിമാനവും കോസ്റ്റ് ഗാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാകയോട് കൂടിയ കപ്പല്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ഓടെ കൊച്ചിയുടെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരിയുകയായിരുന്നു. കടലില്‍ ഉണ്ടായിരുന്ന നാവിക സേനയുടെ ഒരു കപ്പലും രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 21 ജീവനക്കാരെ കോസ്റ്റും ഗാര്‍ഡും മൂന്നു ജീവനക്കാരെ നാവികസേനയുമാണ് രക്ഷപ്പെടുത്തിയത്. നാവികസേനയുടെ ഐഎന്‍എസ് സുജാത, ഐഎന്‍എസ് സത്പുര, കോസ്റ്റ് ഗാര്‍ഡിന്റ അര്‍ണിവേഷ് എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി  (3 hours ago)

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് മൂന്നു വയസുകാരിക്കു ദാരുണാന്ത്യം  (3 hours ago)

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ  (7 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം  (7 hours ago)

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക  (7 hours ago)

കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം  (8 hours ago)

EARTH GOLD അതിശയിപ്പിച്ച് പഠനം!  (8 hours ago)

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ...  (8 hours ago)

INDIA രാജ്യത്തെ ഒറ്റുകൊടുത്ത് മോത്തി റാം ജാട്ടും  (8 hours ago)

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?  (10 hours ago)

പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...  (10 hours ago)

ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

പാക്- ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.  (11 hours ago)

മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്ന് സൂചന: കണ്ണുതുറക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതിനൽകാനൊരുങ്ങി അഫാനെ നേരിൽ കണ്ട അഭിഭാഷകൻ...  (11 hours ago)

Malayali Vartha Recommends